ഗര്‍ഭിണിയായ ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തള്ളിയിട്ടുകൊന്നു

സംഭവത്തില്‍ ഭര്‍ത്താവ് പാണ്ഡ്യനെ(24) പൊലീസ് അറസ്റ്റ് ചെയ്തു

Update: 2024-01-31 04:29 GMT

വളര്‍മതിയും പാണ്ഡ്യനും

ദിണ്ടിഗല്‍: തമിഴ്നാട്ടില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസില്‍ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി. ദിണ്ടിഗല്‍ സ്വദേശിനി വളര്‍മതിയാണ്(19) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പാണ്ഡ്യനെ(24) പൊലീസ് അറസ്റ്റ് ചെയ്തു.

എട്ടുമാസം മുന്‍പായിരുന്നു വെമ്പാർപട്ടി സ്വദേശിയും പാണ്ഡ്യനും വളര്‍മതിയും തമ്മിലുള്ള വിവാഹം. ദിണ്ടിഗലിൽ നിന്ന് പൊന്നമരാവതിയിലേക്ക് സബർബൻ സർക്കാർ ബസിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ.അച്ഛന്‍ സമ്മാനമായി നല്‍കിയ സ്കൂട്ടര്‍ വാങ്ങാനുള്ള യാത്രക്കിടെയാണ് വളര്‍മതിയുടെ ദാരുണമായ അന്ത്യം. ബസില്‍ കയറുന്നതിനു മുന്‍പെ പാണ്ഡ്യന്‍ മദ്യപിച്ചിരുന്നു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് ഇരുവരും യാത്ര തിരിച്ചത്. ബസിന്‍റെ പിറകുവശത്ത് വാതിലിനോട് ചേര്‍ന്നുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്. യാത്രക്കിടെ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് പാണ്ഡ്യന്‍ വഴക്കിടാന്‍ തുടങ്ങി.തര്‍ക്കം മൂത്തപ്പോള്‍ കണവായ്പട്ടിക്ക് സമീപമെത്തിയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായ വളര്‍മതിയെ ബസില്‍ നിന്നും തള്ളിയിടുകയായിരുന്നു.

ബസിന്‍റെ പിറകുവശത്ത് മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വളര്‍മതി വീണത് ആരും അറിഞ്ഞില്ല. പാണ്ഡ്യന്‍ തന്നെ ബസിന്‍റെ മുന്നിലെത്തി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. കണ്ടക്ടറാണ് ചനാര്‍പെട്ടി പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് എത്തുമ്പോഴേക്കും വളര്‍മതി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി കൂടുതൽ പരിശോധനകൾക്കായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ കേസെടുത്ത് പാണ്ഡ്യനെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News