ഒ.എന്‍.ജി.സിക്ക് എണ്ണക്കിണര്‍ കുഴിക്കാന്‍ അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

സംരക്ഷിത കാര്‍ഷിക മേഖലാ വികസന ആക്ടിന് കീഴില്‍ വരുന്ന ജില്ലകളില്‍ ഒ.എന്‍.ജി.സിയുടെ പുതിയ പദ്ധതികള്‍ അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി തങ്കം തേനരശു നിയമസഭയില്‍ പറഞ്ഞു.

Update: 2021-06-23 10:41 GMT
Advertising

തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളില്‍ എണ്ണക്കിണര്‍ കുഴിക്കാനുള്ള ഒ.എന്‍.ജിയുടെ അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതിയാണ് അനുമതി നിഷേധിച്ചത്.

അരിയലൂര്‍ ജില്ലയില്‍ പത്തും കുടലൂരില്‍ അഞ്ചും എണ്ണക്കിണറുകള്‍ കുഴിക്കാനുമുള്ള അനുമതി തേടിയായിരുന്നു ഒ.എന്‍.ജി.സി. അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

സംരക്ഷിത കാര്‍ഷിക മേഖലാ വികസന ആക്ടിന് കീഴില്‍ വരുന്ന ജില്ലകളില്‍ ഒ.എന്‍.ജി.സിയുടെ പുതിയ പദ്ധതികള്‍ അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി തങ്കം തേനരശു നിയമസഭയില്‍ പറഞ്ഞു. മറ്റു ജില്ലകളിലെ ഹൈഡ്രോകാര്‍ബണ്‍ പ്രൊജക്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

അപേക്ഷയില്‍ വനഭൂമി ഉപയോഗിക്കുന്നതിനുള്ള അനുവാദം നേടിയതിന്റെ രേഖകളില്ലെന്നും പദ്ധതി മത്സ്യങ്ങളുടെ സഞ്ചാരപദത്തെയും കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥയെയും ദേശാടന പക്ഷികളെയും ഏറെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധ സമിതി ഒ.എന്‍.ജി.സിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News