സുപ്രിംകോടതിക്ക് വഴങ്ങി തമിഴ്‌നാട് ഗവർണർ; പൊൻമുടി വീണ്ടും മന്ത്രിയാകും

സത്യപ്രതിജ്ഞ; 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്ന സുപ്രിംകോടതി ശാസനക്ക് പിന്നാലെ

Update: 2024-03-22 07:48 GMT
Editor : ശരത് പി | By : Web Desk
Advertising

ചെന്നൈ: വിവാദങ്ങൾക്കൊടുവിൽ ഡി.എം.കെ നേതാവ് കെ പൊന്മുടി ഇന്ന് തമിഴ്‌നാട്ടിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, പൊന്മുടിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാൻ വിസമ്മതിച്ചതിനെ സുപ്രിംകോടതി അപലപിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ. ഗവർണറുടെ നയത്തിൽ ഗുരുതര ഉത്കണ്ഠ പ്രകടിപ്പിച്ച കോടതി 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തോട് നിർദേശിക്കുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെയാണ് വീണ്ടും മന്ത്രിയാക്കാൻ ഡി.എം.കെ സർക്കാർ തീരുമാനിച്ചത്. ഗവർണർ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണമെന്ന ഉത്തരവ് ഇടേണ്ടിവരുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നൽകി.

കരുണാനിധി മന്ത്രിസഭയിൽ ഖനി വകുപ്പ് കൈാര്യം ചെയ്തിരുന്ന പൊൻമുടി 2006 ഏപ്രിൽ 13നും മാർച്ച് 31നും ഇടയിലായി 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു കേസ്. തുടർന്ന സ്റ്റാലിൻ മന്ത്രിസഭയിൽ നിന്നും വിദ്യാഭ്യാസമന്ത്രിയായ പൊന്മുടി രാജിവക്കുകയായിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News