വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം; അച്ഛൻ മകനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം

Update: 2021-12-18 06:08 GMT
Editor : ലിസി. പി | By : Web Desk

വിവാഹം കഴിക്കുന്നതിനെകുറിച്ചുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിൽ കേശവൻ (65)  മകനായ ശിവമണി(30) യെയാണ് വെട്ടിക്കൊന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കൂലിവേലക്കാരായ കേശവനും ഭാര്യ പളനിയമ്മാളിനും മൂന്ന് മക്കളാണ് .മൂത്ത രണ്ടു പെൺമക്കളുടെയും വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശിവമണി കഴിഞ്ഞ വർഷം മുതൽ നാട്ടിലാണ്.

തനിക്ക് വിവാഹം കഴിക്കണമെന്ന ആവശ്യം ശിവമണി കേശവനോട് സൂചിപ്പിച്ചിരുന്നു. ഇതുമായി പലപ്പോഴും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുകയായിരുന്ന ഇരുവരും വീണ്ടും ഇതേകുറിച്ച് സംസാരിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്ത മൂന്ന് വർഷം കുടുംബത്തിലേക്ക് അയച്ച പണത്തെ ചൊല്ലിയും തർക്കമുണ്ടായി. പ്രകോപിതനായ കേശവൻ കോടാലി ഉപയോഗിച്ച് ശിവമണിയെ വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികളെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ശിവമണിയെയാണ് കണ്ടത്. ഉടൻ ഉളുന്ദൂർ പേട്ടസർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവം നടന്ന ഉടൻ കേശവന് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News