എൽപിജി സിലിണ്ടർ വാങ്ങാനായി വരിനിന്നവർക്ക് നേരെ തേനീച്ച ആക്രമണം

ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു

Update: 2026-03-25 10:27 GMT

ഭോപ്പാൽ: എൽപിജി സിലിണ്ടർ വാങ്ങാനായി വരിനിന്നവർക്ക് നേരെ തേനീച്ച ആക്രമണം. മധ്യപ്രദേശിലെ ഉമരിയയിൽ നൗറോസാബാദിലെ എസ്ഇസിഎൽ സ്റ്റോറിന് സമീപമുള്ള ഗ്യാസ് ഡിപ്പോയിലാണ് സംഭവം.

എൽപിജി സിലിണ്ടറുകൾ വാങ്ങാനായി ആളുകൾ വരിനിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റു. ജീവൻ രക്ഷിക്കാനായി ആളുകൾ കൈവശമുണ്ടായിരുന്ന സിലിണ്ടറുകൾ ഉപേക്ഷിച്ച് ചിതറിയോടി. ചിലർ വസ്ത്രങ്ങൾ കൊണ്ട് ശരീരം മൂടി രക്ഷപ്പെടാൻ ശ്രമിച്ചു. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ വലിയ പരിഭ്രാന്തിയിലാണ്.

Advertising
Advertising

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്താക്രമണത്തെ തുടർന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുകയാണ്. പ്രതിസന്ധി മറികടക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എല്ലാ റിഫൈനറികളിലും ആവശ്യത്തിന് ക്രൂഡോയിൽ ഉണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികൾക്ക് അഞ്ച് കിലോ സിലിണ്ടർ നൽകും. എൽപിജി വിതരണത്തിൽ ഒരു ക്ഷാമവുമില്ല. ഓൺലൈൻ ബുക്കിങ് നല്ല രീതിയിൽ നടക്കുന്നുണ്ട്. ബുക്കിങ് കൂടുന്നുണ്ടെങ്കിലും വിതരണം സാധാരണ രീതിയിൽ നടക്കുന്നുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News