ഓഫീസിനുള്ളിൽ പുൾ-അപ്‌സ്; ഇന്റേൺഷിപ്പുകാരൻ്റെ 'മാസ്' പ്രകടനം കണ്ട് ഞെട്ടി കമ്പനി സിഇഒ

ഓഫീസിലെ സാധാരണ പ്രവൃത്തിസമയത്തിനിടയിൽ ആകാശ് യാതൊരു സങ്കോചവുമില്ലാതെ പുൾ-അപ്‌സ് ബാറിൽ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ ശാന്തനു ദേശ്പാണ്ഡെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്

Update: 2026-03-25 10:11 GMT

ന്യൂഡൽഹി: ജോലിത്തിരക്കിനിടയിലും ഫിറ്റ്‌നസിൽ വിട്ടുവീഴ്ചയില്ലാത്ത ഒരു ഇന്റേൺഷിപ്പുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പ്രമുഖ ഗ്രൂമിംഗ് ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനിയിലെ സപ്ലൈ ചെയിൻ വിഭാ​ഗത്തിൽ ഇന്റേൺഷിപ്പുകാരനായ ആകാശ് ശർമ്മയാണ് തന്റെ വേറിട്ട വർക്കൗട്ട് രീതിയിലൂടെ സിഇഒ ശാന്തനു ദേശ്പാണ്ഡെയെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ചത്.

ഓഫീസിലെ സാധാരണ പ്രവൃത്തിസമയത്തിനിടയിൽ ആകാശ് യാതൊരു സങ്കോചവുമില്ലാതെ പുൾ-അപ്‌സ് ബാറിൽ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ ശാന്തനു ദേശ്പാണ്ഡെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. സഹപ്രവർത്തകർ തങ്ങളുടെ ജോലികളിൽ മുഴുകിയിരിക്കെ, ആകാശ് വന്ന് അതിവേഗത്തിൽ വന്ന് പുൾ-അപ്‌സ് ചെയ്യുന്നത് വിഡിയോയിൽ കാണാം.

Advertising
Advertising

"ഞങ്ങളുടെ ഓഫീസിൽ തികച്ചും വ്യത്യസ്തനായ ഒരാളുണ്ട്. ഞാൻ റെക്കോർഡ് ചെയ്യുന്നത് പോലും അറിയാതെ അയാൾ തന്റെ വർക്കൗട്ട് തുടരുകയാണ്. ദിവസവും മൂന്നോ നാലോ തവണ ഇദ്ദേഹം ഇത് ആവർത്തിക്കാറുണ്ട്," എന്ന് സിഇഒ വിഡിയോയിൽ പറയുന്നു. മണിക്കൂറിലൊരിക്കൽ ആകാശ് ഈ പുൾ-അപ്‌സ് ചെയ്യാറുണ്ടെന്നാണ് ശാന്തനു ദേശ്പാണ്ഡെ ക്യാപ്ഷനിൽ കുറിച്ചത്. "അസാധ്യമായ കരുത്തും ഫോമുമാണ് ആകാശിന്റേത്. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ശങ്കയില്ലാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ആകാശിൻ്റെ ഈ ആവേശം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു," അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആകാശിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഓഫീസിലെ കസേരയിൽ മണിക്കൂറുകളോളം ഇരുന്നുള്ള ജോലി വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾക്കിടയിൽ ഇത്തരമൊരു ശീലം എല്ലാവർക്കും മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News