കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്

സംസ്ഥാനത്ത് ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും സെപ്തംബര്‍ ഒന്നിന് ആരംഭിക്കും

Update: 2021-08-30 16:39 GMT

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് ആർ.ടി.പി.സി.ആർ സര്‍ട്ടിഫിക്കറ്റും വാക്സിന്‍ സര്‍ട്ടിഫിക്കറ്റും കര്‍ശനമാക്കി. സംസ്ഥാനത്ത് ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും സെപ്തംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം, സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ അടച്ചിടും. ഞായറാഴ്ചകളില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. സെപ്തംബര്‍ 15 വരെ പുതിയ നിയന്ത്രണങ്ങള്‍ തുടരും.

Advertising
Advertising

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News