ഫേസ്ബുക്കില്‍ ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ല; കൗമാരക്കാരന്‍ 16കാരിയെ കുത്തിക്കൊലപ്പെടുത്തി

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലാണ് സംഭവം

Update: 2022-06-20 09:25 GMT

മഥുര: ഫേസ്ബുക്കില്‍ തന്‍റെ ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിക്കാത്തതിന്‍റെ ദേഷ്യത്തില്‍ കൗമാരക്കാരന്‍ 16കാരിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലാണ് സംഭവം.

പ്രതി രവി മുസഫനഗർ സ്വദേശിയാണെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) മാർത്താണ്ഡ് പ്രകാശ് സിംഗ് പറഞ്ഞു. ഫരീദാബാദ് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പെൺകുട്ടിയുടെ പിതാവ് തേജ്‍വീര്‍ സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് കൗശൽ പറഞ്ഞു.

ഹൈവേ പൊലീസ് സ്റ്റേഷൻ പരിധിയിലെ നഗ്ല ബോഹ്‌റ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. വിവാഹ ക്ഷണക്കത്തുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു രവി. കത്ത് സ്വീകരിക്കാന്‍ പെണ്‍കുട്ടി അടുത്തെത്തിയപ്പോള്‍ രവി കുത്തുകയായിരുന്നു. തടയാനെത്തിയ അമ്മ സുനിതയെയും രവി ആക്രമിച്ചു. പിന്നീട് കത്തി ഉപയോഗിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഫേസ്ബുക്കില്‍ തന്‍റെ സുഹൃത്ത് അഭ്യർഥന സ്വീകരിക്കാത്തതിനെ തുടർന്നാണ് രവി മകളെ കൊലപ്പെടുത്തിയതെന്ന് തേജ്‍വീറിന്‍റെ പരാതിയിൽ പറയുന്നു. സുനിതയും രവിയും ചികിത്സയിലാണെന്ന് സർക്കിൾ ഓഫീസർ ധർമേന്ദ്ര ചൗഹാൻ അറിയിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News