ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ചതായി സുരക്ഷസേന

പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്

Update: 2021-12-19 06:19 GMT
Editor : Lissy P | By : Web Desk

ശ്രീനഗറിലെ ഹർവാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ആ മേഖലയിൽ സേന നടത്തിയതിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും പൊലീസ് അറിയിച്ചു. മറ്റ് പ്രകോപനങ്ങളില്ലാതെ സൈന്യം വെടിയുതിർക്കുകയായിരുന്നെന്നും തുടർന്ന് നടന്ന ആക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്നുമാണ് സൈന്യം നൽകുന്ന വിശദീകരണം. ഭീകരനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി നിരവധി ഭീകരരെ സൈന്യം വധിച്ചിരുന്നു.

Advertising
Advertising
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News