ജമ്മു കശ്മീരിൽ ബാങ്ക് മാനേജറെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു

കുൽഗാമിൽ ഈ മാസം രണ്ടിനുണ്ടായ ഏറ്റുമുട്ടലിലാണ് ബാങ്ക് മാനേജർ വിജയ് കൊല്ലപ്പെട്ടത്

Update: 2022-06-15 03:16 GMT
Editor : Lissy P | By : Web Desk

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ബാങ്ക് മാനേജറെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ ത്വയിബ ഭീകരനായ ജാൻ മുഹമ്മദ് ആണ് ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

കുൽഗാമിൽ ഈ മാസം രണ്ടിനുണ്ടായ ഏറ്റുമുട്ടലിലാണ് ബാങ്ക് മാനേജർ വിജയ് കൊല്ലപ്പെട്ടത്.   രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയായ വിജയകുമാര്‍ കുൽഗാമിൽ ജോലി ചെയ്യുകയായിരുന്നു.  പകൽ സമയത്താണ് ഭീകരർ ഇദ്ദേഹത്തെ വെടിവെച്ചുകൊന്നത്.

നിരോധിത ഭീകര സംഘടനയായ ലഷ്‌കർ സേനയുമായി ബന്ധമുള്ള രണ്ട് ഭീകരർ കൊല്ലപ്പെട്ടെന്ന്  കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

Advertising
Advertising



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News