ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ഒന്‍പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ ആണ് ഭീകരരെ വധിച്ചത്.

Update: 2021-10-12 02:32 GMT
Editor : abs | By : Web Desk

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ഒന്‍പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ ആണ് ഭീകരരെ വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഒരു ഭീകരന്‍ ബിഹാറുകാരനായ തെരുകച്ചവടക്കാരനെ കൊന്നശേഷം രക്ഷപ്പെട്ട മുഖ്തര്‍ ഷാ ആണെന്ന് ഐജി വിജയകുമാര്‍ അറിയിച്ചു.

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികര്‍ അടക്കം അഞ്ച് പേരാണ് വീരമൃത്യൂ വരിച്ചത്. കൊട്ടാരക്കര ഓടനവട്ടം സ്വദേശി വൈശാഖ് ആണ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍. പൂഞ്ചില്‍ വീരമൃത്യു വരിച്ച പഞ്ചാബില്‍ നിന്നുള്ള മൂന്ന് സൈനികരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ പഞ്ചാബ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News