ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

ഇന്നലെ വൈകീട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വേർപെടുത്തി യാത്ര തുടങ്ങിയത്

Update: 2025-07-15 04:38 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും. ഇന്ന് വൈകീട്ട് മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോൾ ഡ്രാഗൺ ക്രൂ മൊഡ്യൂൾ, പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കും. ഇന്നലെ വൈകീട്ട് 4.45 നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വേർപെടുത്തി യാത്ര തുടങ്ങിയത്.

നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയാണ് ഇന്നലെ ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇരുപത്തി രണ്ടരമണിക്കൂർ നീളുന്ന യാത്രക്കൊടുവിൽ, ഇന്ന് ഇന്ത്യൻ സമയം മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോൾ, പസഫിക് സമുദ്രത്തിൽ പേടകം ഇറങ്ങും. യാത്രികരായ, ശുഭാം ശു, പെഗ്ഗി വിറ്റ്സൻ, സ്ലാവേസ് ഉസ്നാൻസ്കി, ടിബോർ കപ്പു എന്നിവരാണ് സ്പേസ് എക്സ് ക്രൂ മൊഡ്യൂളിൽ ഉള്ളത്.

ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.07ന് ഭൗമാന്ദരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കും. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെയാകും സ്പ്ലാഷ് ഡൗൺ. കടലിൽ തയ്യാറാക്കിയ പ്രത്യേക കപ്പലുകൾ എത്തി യാത്രികരെ പേടകത്തിൽ നിന്ന് ഇറക്കും. പിന്നാലെ ഏഴു ദിവസത്തെ നിരീക്ഷണത്തിലേക്ക് സംഘം പോകും. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News