ത്രിപുരയിൽ വർഗീയ അക്രമങ്ങൾക്കിടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചും ബിജെപി

20 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നവംബർ 25ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 785 സ്ഥാനാർത്ഥികളാണ് വിവിധ പാർട്ടികളെ പ്രധിനിധീകരിച്ച് തെരഞ്ഞെടുപ്പ് നേരിടുന്നത്.

Update: 2021-11-09 15:13 GMT
Editor : abs | By : Web Desk
Advertising

ത്രിപുരയിൽ വർഗീയ അക്രമങ്ങൾക്കിടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചും ബിജെപി. എതിർപാർട്ടികളെ ഭീഷണിപ്പെടുത്തിയും നോമിനേഷൻ പിൻവലിപ്പിച്ചും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നിരവധി സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

നവംബർ 25ന് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലും 334 സീറ്റുകളിലെ 112 എണ്ണവും ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ ഭരണകക്ഷിയായ ബിജെപി നേതാക്കളുടെയും അവരുടെ സഹായികളുടെയും അക്രമവും ഭീഷണിയും സമ്മർദ്ദവും കാരണം തങ്ങളുടെ സ്ഥാനാർത്ഥികളിൽ പലർക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിയാതെ വരികയും പത്രിക സമർപ്പിച്ചതിന് ശേഷം പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതായും  പ്രതിപക്ഷ പാർട്ടികൾ പറയുന്നു.

ഇലക്ഷൻ കമ്മീഷൻ പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം പടിഞ്ഞാറൻ ത്രിപുരയിലെ ജിറാനിയ, റാണിർ ബസാർ, മോഹൻപൂർ, ബിഷാൽഗഡ്, തെക്കൻ ത്രിപുരയിലെ സന്തിർ ബസാർ, ഉദയ്പൂർ, വടക്കൻ ത്രിപുരയിലെ കമാൽപൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി ഇതിനകം ഭൂരിപക്ഷം നേടിയിട്ടുണ്ട്. 

ഭരണകക്ഷിയായ ബിജെപിക്കെതിരെ അക്രമ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ത്രിപുരയിൽ 20 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നവംബർ 25ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 785 സ്ഥാനാർത്ഥികളാണ് വിവിധ പാർട്ടികളെ പ്രധിനിധീകരിച്ച് തെരഞ്ഞെടുപ്പ് നേരിടുന്നത്. വോട്ടെണ്ണൽ 20 ന് നടക്കും.

എന്നാൽ ഇത്തരം ആരേപണങ്ങൾ വ്യാജമാണെന്നാണ് ബിജെപിയുടെ നിലപാട്. ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ നടത്തുന്ന അക്രമങ്ങളുടെ പതിപ്പ് ത്രിപുരയിലും കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നതെന്ന് ത്രിപുര ബിജെപി വൈസ് പ്രസിഡന്റ് റജിബ് ഭട്ടാചാർജീ പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തീവ്രഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത റാലിക്കിടെയായിരുന്നു ത്രിപുരയിൽ മതന്യൂനപക്ഷത്തിനെതിരെ വ്യാപക അക്രമണത്തിന് തുടക്കം 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News