സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും, പാർട്ടി കോൺഗ്രസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ചയാകും

പ്രകാശ് കാരാട്ടിന് പാർട്ടി കോർഡിനേറ്ററുടെ ചുമതല നൽകി

Update: 2024-09-30 01:16 GMT

ഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സംബന്ധിച്ച ചർച്ചകളടക്കം ഇന്ന് നടക്കും. ഇന്നലെ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാർട്ടി കോർഡിനേറ്ററുടെ ചുമതല നൽകിയിരുന്നു.

പാർട്ടി കോൺഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും മേൽനോട്ട ചുമതലയാണ് കാരാട്ടിന് നൽകിയിരിക്കുന്നത്. ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News