വീൽചെയറിലെത്തിയ തന്നെ റസ്റ്റാറൻറിൽ കയറ്റിയില്ലെന്ന് യുവതി; ഉടമയുടെ മറുപടി...

വീൽചെയർ അകത്തു കടക്കില്ലെന്നും താൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുമെന്നും പറഞ്ഞ് അവർ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നു യുവതി

Update: 2022-02-13 02:11 GMT

മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നതിനാൽ പ്രശസ്ത റസ്റ്റാറൻറിലേക്ക് വീൽചെയറിലെത്തിയ തന്നെ പ്രവേശിപ്പിച്ചില്ലെന്ന് ഭിന്നശേഷിക്കാരിയായ യുവതി. ഗുഡ്ഗാവിലെ രാസ്തയെന്ന റസ്റ്റാറൻറിലെ ജീവനക്കാരാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ശ്രീസ്തി പാണ്ഡേയെന്ന യുവതിയാണ് ട്വിറ്ററിൽ പറഞ്ഞത്. വീൽചെയർ അകത്തു കടക്കില്ലെന്നും താൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുമെന്നും പറഞ്ഞ് അവർ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വ്യാഴാഴ്ച കൂട്ടുകാർക്കും കുടുംബത്തിനും ഒപ്പം എത്തിയപ്പോൾ നടന്ന ഈ സംഭവം ആദ്യമായിട്ടാണെന്നും അവർ കുറിച്ചു.

Advertising
Advertising

ഇതോടെ ഗുരുഗ്രാമിലെ സൈബർ ഹബിൽ പ്രവർത്തിക്കുന്ന രാസ്ത റസ്റ്റാറൻറ് ഉടമസ്ഥർ മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഉചിത നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഗുരുഗ്രാം പൊലീസും ഇവരോട് ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം സാരി ധരിച്ചെത്തിയ സ്ത്രീയെ ഡൽഹിയിലെ വൻകിട ഹോട്ടലിൽ പ്രവേശിപ്പിക്കാത്തത് വിവാദമായിരുന്നു.

The disgruntled young woman said that she was confined to a famous restaurant in a wheelchair because it was difficult for others.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News