ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഗുജറാത്ത് മുഖ്യമന്ത്രിയടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്‌

Update: 2022-12-01 09:29 GMT
Advertising

ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കച്ച്, സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് ഉൾപ്പെടെയുള്ള മേഖലകളിലെ 89 മണ്ഡലങ്ങളിലേക്കാണ് പോളിങ് നടക്കുന്നത്. ആദിവാസി വിഭാഗത്തിനായി സംവരണം ചെയ്ത 14 സീറ്റുകൾ ഉൾപ്പടെ 19 ജില്ലകളിലാണ് ഈ മണ്ഡലങ്ങൾ.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഖദ്‌വി, ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഉച്ചയ്ക്ക് 12 മണി വരെ 20 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. വൈകീട്ട് അഞ്ചര വരെയാണ് പോളിംഗ് നടക്കുക.

കാൽലക്ഷം ബൂത്തുകളിലായി 2.39 കോടി വോട്ടർമാരാണ് ഒന്നാം ഘട്ടത്തിൽ ഗുജറാത്തിന്റെ വിധിയെഴുതുന്നത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ നഗര മണ്ഡലങ്ങളും പരമ്പരാഗതമായി കോൺഗ്രസിന് നിരുപാധിക പിന്തുണ നൽകുന്ന സൗരാഷ്ട്രയും ആം ആദ്മി പാർട്ടി പ്രതീക്ഷ വെയ്ക്കുന്ന സൂറത്തും ഉൾപ്പെടുന്നതാണ് ആദ്യ ഘട്ടം.

പ്രവചനാതീതമാണ് വോട്ടെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യം. പാട്ടീദാർ വിഭാഗത്തിന്റെ വോട്ടുകൾ കൂടി ലഭിച്ചാൽ പിന്നോക്കം നിൽക്കുന്ന കച്ച് സൗരാഷ്ട്ര മേഖല തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News