സിദ്ദീഖ് കാപ്പന്റെ കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹരജി വിധി പറയാൻ മാറ്റി
കുറ്റകൃത്യം നടന്നത് ലഖ്‌നൗവിലാണെന്നും അതുകൊണ്ട് കേരളത്തിലേക്ക് മാറ്റാനാവില്ലെന്നാണ് ഇ.ഡി നിലപാട്.
Update: 2023-03-20 12:46 GMT
Siddique Kappan
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ പ്രതിയായ ഇ.ഡി കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹരജി കോടതി വിധി പറയാൻ മാറ്റി. സാക്ഷികൾ കേരളത്തിലായതിനാൽ വിചാരണ കേരളത്തിൽ നടത്തണമെന്നാണ് കാപ്പന്റെ ആവശ്യം. എന്നാൽ കുറ്റകൃത്യം നടന്നത് ലഖ്‌നൗവിലാണെന്നും അതുകൊണ്ട് കേരളത്തിലേക്ക് മാറ്റാനാവില്ലെന്നാണ് ഇ.ഡി നിലപാട്.
കേസിലെ മുഖ്യപ്രതി റഊഫ് ഷരീഫാണ് ഹരജി നൽകിയത്. കേസ് ആദ്യം രജിസ്റ്റർ ചെയ്തത് കേരളത്തിലാണെന്നും അതുകൊണ്ട് ഭൂരിഭാഗം സാക്ഷികളും കേരളത്തിലാണെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു.