സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ റെയിൽവേ ട്രാക്കിൽ നിന്ന് വീഡിയോ ചിത്രീകരണം; ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ഗുഡ്സ് ട്രെയിനിന്റെ ഡ്രൈവർ യുവാവിനെ ട്രാക്കിൽ കണ്ട് തുടർച്ചയായി ഹോൺ മുഴക്കിയെങ്കിലും അപകടം ഒഴിവാക്കാനായില്ല

Update: 2021-11-22 12:26 GMT
Editor : Dibin Gopan | By : Web Desk
Advertising

റെയിൽവേ ട്രാക്കിൽനിന്ന് വീഡിയോയ്ക്കു പോസ് ചെയ്യുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് അപകടം. ഇരുപത്തിരണ്ടുകാരനായ സൻജു ചൗരേ ആണ് മരിച്ചത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനു വേണ്ടി സുഹൃത്തുമൊത്ത് വീഡിയോ ചിത്രീകരിക്കുകയായിരുന്നു സൻജുവെന്ന് പൊലീസ് പറഞ്ഞു.ശരദേവ് ബാബ പ്രദേശത്ത് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

സൻജുവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുന്നതും സുഹൃത്ത് ചിത്രീകരിച്ച വീഡിയോയിൽ ഉണ്ട്. ഗുഡ്സ് ട്രെയിനിന്റെ ഡ്രൈവർ യുവാവിനെ ട്രാക്കിൽ കണ്ട് തുടർച്ചയായി ഹോൺ മുഴക്കിയെങ്കിലും അപകടം ഒഴിവാക്കാനായില്ല.

Full View

സൻജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

The young man died when he was hit by a train while posing for a video from the railway track. The accident took place in Hoshangabad district of Madhya Pradesh. Twenty-two-year-old Sanju Chauray is the deceased.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News