രാജ്യത്തെ വൃത്തിയില്ലാത്ത 10 നഗരങ്ങൾ ഇവയാണ്; ലിസ്റ്റ് കണ്ട് ഞെട്ടി മലയാളികൾ

മലയാളികൾ നിരന്തം സന്ദർശിക്കുന്ന പ്രദേശങ്ങളാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലുള്ളത്

Update: 2025-11-04 10:46 GMT

ന്യുഡൽഹി: സ്വച്ഛ് സർവേഷന്റെ പുതിയ സർവേ റിപ്പോർട്ട് പ്രകാരം വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ മുമ്പിലുള്ളത് ദക്ഷിണേന്ത്യൻ നഗരങ്ങൾ. മാലിന്യ സംസ്‌കരണം, പൊതുശുചിത്വം, പൗരപങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കിയിട്ടുള്ളത്. വ്യക്തി ശുചിത്വത്തിനും പരിസരശുചിത്വത്തിനും ഏറെ പ്രാധാന്യം നൽകുന്ന മലയാളികളെ സംബന്ധിച്ച് വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടിക ആശങ്കപ്പെടുത്തുന്നതാണ്.

മലയാളികൾ നിരന്തരം സന്ദർശിക്കുന്ന പ്രദേശങ്ങളാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലുള്ളത്. കൃത്യമായി ആസൂത്രണം ചെയ്യാതെയുള്ള നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമാർജനം, പൗരന്മാരുടെ അശ്രദ്ധ എന്നിവയാണ് റാങ്കിങ്ങിൽ ഇത്തവണത്തെ പ്രധാന വെല്ലുവിളികളായി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത്. ആദ്യ പത്തിൽ പ്രധാനപ്പെട്ട മൂന്ന് ദക്ഷിണേന്ത്യൻ നഗരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. 4823 പോയിന്റോടെ തമിഴ്‌നാട്ടിലെ മധുരയാണ് രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. 6,822 പോയിന്റുമായി ചെന്നൈ മൂന്നാമതും 6,842 പോയിന്റുള്ള ബംഗളുരു അഞ്ചാമതുമാണ്.

ലുധിയാനയും റാഞ്ചിയുമാണ് രണ്ട്, നാല് സ്ഥാനങ്ങളിൽ. വായുമലിനീകരണത്തിൽ മുന്നിലുള്ള രാജ്യ തലസ്ഥാനം ലിസ്റ്റിൽ പത്താം സ്ഥാനത്തുണ്ട്. ഗ്രേറ്റർ മുംബൈ എട്ടാം സ്ഥാനത്താണ് ഉള്ളത്.ധൻബാദാണ് ആറാം സ്ഥാനത്ത്. ഫരീദാബാദ് ഏഴാം സ്ഥാനത്തും ശ്രീനഗർ ഒമ്പതാം സ്ഥാനത്തുമുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News