ഇന്ന് അവർ വോട്ട് വെട്ടി, നാളെ റേഷനും വെട്ടും; തേജസ്വി യാദവ്

ബിഹാറിൽ വെച്ച് നടന്ന വോട്ടർ അധികാർ യാത്രയിൽ സംസാരിക്കവെയാണ് പ്രതികരണം

Update: 2025-08-17 16:23 GMT

ന്യൂഡൽഹി: വോട്ട് കൊള്ളയിൽ കേന്ദ്ര സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമർശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ആദ്യം വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടി, നാളെ റേഷൻ കാർഡിൽ നിന്നും പേരുകൾ വെട്ടുമെന്നാണ് തേജസ്വി യാദവ് പറഞ്ഞത്. ബിഹാറിൽ വെച്ച് നടന്ന വോട്ടർ അധികാർ യാത്രയിൽ സംസാരിക്കവെയാണ് പ്രതികരണം.

വോട്ടർ അധികാർ യാത്ര ബീഹാറിൽ തുടങ്ങിയതിന് പ്രതിപക്ഷത്തിനും രാഹുൽ ഗാന്ധിക്കും തേജസ്വി യാദവ് നന്ദി പറഞ്ഞു. വോട്ട് അവകാശം ഭരണഘടന എല്ലാവർക്കും നൽകി. പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ എല്ലാവരുടെയും വോട്ട് കവർന്നുവെന്നും വോട്ട് മാത്രമല്ല രാജ്യത്തിന്റെ സമ്പത്തും കവർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങൾ ഇൻഡ്യ സഖ്യം ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാറിൽ ഇൻഡ്യ സഖ്യം അധികാരത്തിൽ വരുമ്പോൾ എല്ലാ വാഗ്ദാനങ്ങളും പാലിക്കണം. തൊഴിലില്ലായ്മയും പട്ടിണിയും ഇൻഡ്യ സഖ്യം ഇല്ലാതാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News