'ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ല'; തെലങ്കാന ബിജെപി അധ്യക്ഷൻ

പള്ളി ഇമാമുമാർക്ക് നൽകുന്ന അതേ ബഹുമാനം ഹിന്ദു പുരോഹിതർക്കും നൽകണമെന്നും ഇയാൾ പറഞ്ഞു.

Update: 2022-08-19 09:54 GMT

ഭ​ഗവത് ​ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ലെന്നും പാഠം പഠിപ്പിക്കുമെന്നും തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്ന വൈകുണ്ഠധാമം വാഹനങ്ങളിൽ ഗീത കൊണ്ടുപോകുന്നതിനെതിരെയും ബണ്ടി രം​ഗത്തെത്തി.

ജൻ​ഗാവ് ടൗണിൽ പ്രജ സം​ഗ്രമ യാത്രയിൽ സംസാരിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശം. "പലരും ഭഗവദ് ഗീതയെ അപമാനിക്കുകയാണ്. ഹൈന്ദവ ഗ്രന്ഥം മൃതദേഹം കൊണ്ടുപോകുന്ന വാഹനത്തിൽ വയ്ക്കുന്നു. അത് ഉടൻ നിർത്തണം. ചില ആളുകൾ ഗീതയെ ഹാസ്യവസ്തുവായി കാണുന്നു. വിശുദ്ധ ഗ്രന്ഥത്തെ അനാദരിക്കുന്നവരെ ഞങ്ങൾ നല്ല പാഠം പഠിപ്പിക്കും"- നേതാവ് പറ‍ഞ്ഞു.

ഇമാമുകൾക്ക് നൽകുന്ന അതേ ബഹുമാനം ഹിന്ദു പുരോഹിതർക്കും നൽകണമെന്ന് ഇയാൾ പറഞ്ഞു. സംസ്ഥാനത്ത് ബ്രാഹ്മണർക്ക് സംരക്ഷണമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് മാത്രമേ പാർട്ടി ടിക്കറ്റ് നൽകൂ എന്നും സഞ്ജയ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News