മൂന്നു വിവാഹം കഴിച്ചിട്ടും മക്കളില്ല; നാലാമത് 13 കാരിയെ ഗര്‍ഭിണിയാക്കിയ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

അരിയല്ലൂർ ജില്ലയിലെ ജയകൊണ്ടയിലാണ് സംഭവം

Update: 2021-12-14 07:52 GMT

മൂന്ന് വിവാഹം കഴിച്ചിട്ടും കുട്ടികളില്ലാത്തതിനെ തുടർന്ന് നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയതിന് സര്‍ക്കാര്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലെ ജയകൊണ്ടയിലാണ് സംഭവം. കൗമാരക്കാരി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തിൽ പ്രതിയും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി. ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവർ ആര്‍.  രാധാകൃഷ്ണനാണ് (40) പിടിയിലായത്. വിവാഹത്തിന് കൂട്ടുനിന്നതിന് രാധാകൃഷ്ണന്‍റെ അമ്മ രുക്മിണിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നു തവണ വിവാഹിതനായ രാധാകൃഷ്ണന്‍ കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് മൂന്നു ഭാര്യമാരെയും ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയുടെ അമ്മയെ കാണുന്നതും പതിമൂന്നുകാരിയെ വിവാഹം കഴിക്കുന്നതും. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് രാധാകൃഷ്ണന്‍ ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത്.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ അയല്‍ക്കാര്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്സോ വകുപ്പുകൾ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News