ബംഗാളിലെ രണ്ട് തൃണമൂല്‍ നേതാക്കളെ ത്രിപുരയില്‍ ബി.ജെ.പിക്കാര്‍ അക്രമിച്ചതായി ആരോപണം

ത്രിപുരയിലെ അംബാസയില്‍ വെച്ചാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ആക്രമണമുണ്ടായത്. സുദീപ് രാഹ, ജയ ദത്ത എന്നിവരാണ് അക്രമിക്കപ്പെട്ടത്.

Update: 2021-08-08 05:15 GMT

പശ്ചിമ ബംഗാളിലെ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ത്രിപുരയില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. ഇവര്‍ സഞ്ചരിച്ച വാഹനം ബി.ജെ.പിക്കാര്‍ അക്രമിക്കുകയായിരുന്നു. ഞായറാഴ്ച ത്രിപുരയിലെത്തി ഇവരെ സന്ദര്‍ശിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി പറഞ്ഞു.

ത്രിപുരയിലെ അംബാസയില്‍ വെച്ചാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ആക്രമണമുണ്ടായത്. സുദീപ് രാഹ, ജയ ദത്ത എന്നിവരാണ് അക്രമിക്കപ്പെട്ടത്. ഇവരുടെ വാഹനം അക്രമികള്‍ തകര്‍ത്തു.

അതേസമയം ആരോപണം ബി.ജെ.പി നിഷേധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുരയില്‍ ഒരു ശക്തിയല്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ അതിക്രമത്തിന്റെ വൈറസ് വിതക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News