ബംഗാളിലെ റെയ്ഡിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്-ഇ ഡി പോര്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ടിഎംസി

ഐ-പാക്ക് റെയ്ഡ് തടഞ്ഞത് സിബിഐ അന്വേഷിക്കണമെന്നാണ് ഇഡിയുടെ ആവശ്യം

Update: 2026-01-10 13:08 GMT

കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി സുപ്രിംകോടതിയിൽ ഹരജി നൽകി. ഐ-പാക്ക് റെയ്ഡ് തടഞ്ഞത് സിബിഐ അന്വേഷിക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ഇഡി നടപടിക്കെതിരെ മമതാ ബാനർജി തടസ്സഹരജിയും നൽകിയിട്ടുണ്ട്.

ഐപാക് ഓഫീസിലെ റെയ്ഡ് പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക് വഴിവച്ച സാഹചര്യത്തിലാണ് ഈഡിയുടെ പുതിയ നീക്കം. റെയ്ഡ് തടഞ്ഞ് രേഖകൾ കൈക്കലാക്കിയ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഇഡിയുടെ ആവശ്യം.

സംഭവത്തിൽ ബംഗാൾ പൊലീസ് കാഴ്ചക്കാരായി നിന്നതിനാൽ സുതാര്യമായ അന്വേഷണം വേണമെന്നും ഇഡി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇഡി നീക്കത്തിനെതിരെ മമതാ ബാനർജി തടസഹരജിയും ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ ഭാഗം കൂടി കേൾക്കാതെ നടപടി എടുക്കരുതെന്നാണ് മമതയുടെ ആവശ്യം.

അതേസമയം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടിക്കെതിരെ വിമർശനങ്ങളും ശക്തമാവുകയാണ്. മോദി സർക്കാരിൻ്റെ ദൈവമാണ് ഇഡിയെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കുറ്റപ്പെടുത്തി. ടിഎംസിയുടെ അഴിമതികൾ പുറത്തുവരുന്ന ഭയത്തിലാണ് ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്തിയത് എന്നാണ് ബിജെപിയുടെ വിമർശനം. വിഷയത്തിൽ ഇഡിയും ഐപാക്കും ടിഎംസിയും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കേസ് പരിഗണിക്കുക.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News