'2029ൽ ചില അത്ഭുതങ്ങൾ സംഭവിക്കും, വിജയിയെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കും'; വാദം ആവർത്തിച്ച് ടിവികെ എംഎൽഎ

വിജയിയുടെ ദേശീയ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് ഇൻഡ്യ സഖ്യത്തിനകത്ത് ടിവികെയും കോൺഗ്രസും തമ്മിൽ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് എംഎൽഎയുടെ വാദം

Update: 2026-09-02 16:07 GMT

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ 2029ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമെന്ന് ആവർത്തിച്ച് ടിവികെ എംഎൽഎ. കാവുണ്ടംപാളയം എംഎൽഎ കനിമൊഴി സന്തോഷാണ് വീണ്ടും വാദവുമായി രംഗത്തെത്തിയത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

'ഞങ്ങളുടെ നേതാവിനെ മുഖ്യമന്ത്രി കസേരയിലിരുത്താൻ മുഖ്യപങ്ക് വഹിച്ചത് രാഹുൽ ഗാന്ധിയാണ്. അതുപോലെ, 2029ൽ രാഹുൽ ഗാന്ധി നമ്മുടെ മുഖ്യമന്ത്രിയെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിലേക്ക് കൈപിടിച്ച് ആനയിക്കും'. കനിമൊഴി എംഎൽഎ പറഞ്ഞു.

Advertising
Advertising

വിജയിയുടെ ദേശീയ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് ഇൻഡ്യ സഖ്യത്തിനകത്ത് ടിവികെയും കോൺഗ്രസും തമ്മിൽ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് എംഎൽഎയുടെ വാദം. നേരത്തെ, 2029ൽ പ്രധാനമന്ത്രി പദത്തിന് അർഹൻ ആരാണെന്ന തരത്തിൽ ഇന്ത്യ ടുഡേ നടത്തിയ സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലത്തിൽ വിജയ് മൂന്നാമതെത്തിയിരുന്നു. തമിഴ്നാട് കായികമന്ത്രി ആധവ് അർജുനയും മുതിർന്ന ടിവികെ നേതാവ് കെ.എ സെങ്കോട്ടയ്യൻ അടക്കമുള്ള നേതാക്കൾ വിജയിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കനിമൊഴിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് എംഎൽഎ താരഗൈ കുത്ബെർട്ട് രംഗത്തെത്തി. 'എല്ലാവർക്കും സ്വീകാര്യനായ നേതാവാണ് രാഹുൽ ഗാന്ധി. അതുകൊണ്ടുതന്നെ, 2029ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ രാഹുൽ തന്നെയാണ് യോഗ്യൻ. ടിവികെയുടെ എംഎൽഎമാരെല്ലാം രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ട് അധികകാലമൊന്നും ആയിട്ടില്ലല്ലോ. അവരിപ്പോഴും ഫാൻസുകാരെ പോലുള്ള മനോഭാവത്തിലാണുള്ളത്'. കുത്ബെർട്ട് കൂട്ടിച്ചേർത്തു.

കനിമൊഴിയുടെ ആശയത്തെ പിന്തുണക്കുന്നവരാണ് ടിവികെയിൽ അധിക നേതാക്കളും. എന്നാൽ, ടിവികെ നേതാക്കളുടെ പ്രസ്താവനകളെ തള്ളി കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ടിവികെ നേതാക്കൾ ഇപ്പോഴും സിനിമാ നടനോടുള്ള ഫാൻ ക്ലബ് മോഡിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ബി.മണിക്കം ടാഗോറിന്‍റെ പരിഹാസം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നേതാവിനോട് വലിയ ആരാധനയും പ്രതീക്ഷയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അത് ദേശീയ രാഷ്ട്രീയത്തിലെ യാഥാര്‍ഥ്യങ്ങളെ മാറ്റില്ലെന്നും കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരവും പറഞ്ഞു. ദേശീയതലത്തിലെ പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പ്രചാരണങ്ങളില്‍ നിന്ന് ടിവികെ മാറിനില്‍ക്കണമെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് വിവിധ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News