ഇന്ത്യയോ ഭാരതമോ, മമ്മൂട്ടി @72, അലയടിക്കുമോ ജവാൻ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്‌

നിരവധി സിനിമാ അപ്ഡേറ്റുകളാണ് മമ്മൂട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് പുറത്തുവരാനിരിക്കുന്നത്

Update: 2023-09-06 20:15 GMT

ഇന്ത്യ Vs ഭാരത്

ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്ന് പുനനാമകരണം ചെയ്യാനുള്ള നീക്കം നടക്കുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഇത് ട്വിറ്ററിൽ ട്രെൻഡിംഗിലാണ്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ല. അതിനിടെ ജി20 നേതാക്കൾക്ക് രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിന്റെ ക്ഷണക്കത്തിൽ പ്രസിണ്ട് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

അതിനിടെ ഇതിനെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രംഗത്തു വന്നത്. ഭാരത് മാതാ കീ ജയ് എന്ന് ട്വീറ്റ് ചെയ്താണ് അമിതാഭ് ബച്ചൻ പിന്തുണയുമായി രംഗത്തു വന്നത്. നമ്മൾ ഭാരതീയർ എന്നാണ് വിരേന്ദ്ര സെവാഗ് ട്വീറ്റ് ചെയ്തത്. കാത്തിരിക്കാൻ വയ്യ എന്നാണ് ഉണ്ണി മുകുന്ദൻ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറിച്ചത്. ഇത് ഞാൻ നേരത്തെ പറഞ്ഞതാണ് എന്നാണ് കങ്കണ പ്രതികരിച്ചത്.

Advertising
Advertising

ഇക്കാലമത്രയും ഇന്ത്യ എന്ന പേര് നിങ്ങളിൽ അഭിമാനമുണ്ടാക്കിയില്ലെ എന്നാണ് സെവാഗിന്റെ പ്രതികരണത്തോട് തമിഴ് നടൻ വിഷ്ണു വിശാൽ പ്രതികരിച്ചത്. ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവയുടെ അർത്ഥം സ്‌നേഹം എന്നാണെന്നും സ്‌നേഹം ഉയർന്ന് പറക്കട്ടെ എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഏതായാലും രാജ്യത്തിന്റെ പേരു മാറ്റത്തിന് 14,304 കോടി രുപ വരുമെന്നാണ് ഔട്ട്‌ലുക്ക് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ-ഭാരത് വിവാദം; അക്ഷയ് കുമാർ ചിത്രത്തിന്റെ പേര് മാറ്റി

കേന്ദ്രസർക്കാർ രാജ്യത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നു എന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ പേര് മാറ്റിയിരിക്കുകയാണ്. മിഷൻ റാണിഗഞ്ച് ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ എന്ന ചിത്രത്തിന്റെ പേരാണ് മാറ്റിയത്. നേരത്തെ ഈ ചിത്രത്തിന്റെ നേരത്തെയുള്ള പേര് മിഷൻ റാണിഗഞ്ച് ദി ഗ്രേറ്റ് ഇന്ത്യൻ റെസ്‌ക്യു എന്നായിരുന്നു. 1989 നവംബറിൽ നടന്ന റാണിഗഞ്ച് കൽക്കരി ഖനിയിലെ രക്ഷാപ്രവർത്തനം ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.

അലയടിക്കാൻ ജവാൻ നാളെ തിയേറ്ററിൽ

കിംഗ് ഖാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ജവാൻ നാളെ തിയേറ്ററിലെത്തുകയാണ്. ഇതിനോടകതന്നെ 51 കോടിയിലധികം രാജ്യാന്തരതലത്തിൽ ജവാൻ നേടിയെന്നാണ് കണക്കുകൾ പറയുന്നത്. അതു കൊണ്ട് തന്നെ ആദ്യ ദിനത്തിൽ ജവാൻ നൂറു കോടി നേടുമെന്നും പ്രവചനങ്ങളുണ്ട്. അഡ്വാൻസ് ബുക്കിങ്ങിലൂടെ പത്താൻ 32 കോടിയാണ് നേടിയിരിക്കുന്നത് ഇപ്പോൾ തന്നെ ജവാൻ അത് മറികടന്നിട്ടുണ്ട്. പത്താൻ സിനിമയേക്കാൾ 10 ലക്ഷം അധികം ടിക്കറ്റുകളാണ് ജവാന്റെതായി വിറ്റു പോയിട്ടുള്ളത്. ജവാൻ ഒരാഴ്ചകൊണ്ട് 300 കോടി നേടുമെന്നാണ് വിദഗ്ധർ പറയുന്നത്. അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി, സാനിയ മൽഹോത്ര, പ്രിയമണി, ദീപിക പദ്‌കോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

72ന്റെ നിറവിൽ മമ്മൂട്ടി

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നാളെ 72-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇതിനോടകം ആശംസകൾ മൂടുകയാണ് ആരാധകരും സിനിമാ ലോകവും. നാളത്തെ ദിവസം ആഘോഷപൂരിതമായി ഉൽത്സവാന്തരീക്ഷം ഒരുക്കാനൊരുങ്ങുകയാണ് ആരാധകർ. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് കാൽ ലക്ഷം രക്തദാനം യജ്ഞം സംഘടിപ്പിച്ചു. മാത്രമല്ല ഇതിനോടനുബന്ധിച്ച് നിരവധി സിനിമാ അപ്‌ഡേറ്റുകൾ ഉണ്ടാവാനുള്ള സാധ്യതയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. ബസുക്ക സെക്കന്റ് ലുക്ക്, കാതൽ ടീസർ, കണ്ണൂർ സ്‌ക്വാഡ് ട്രെയിലർ, ബ്രമയുഗം മോഷൻ പോസ്റ്റർ, എന്നിവയാണ് പുറത്തുവരുന്നത്. ഇതുകൂടാതെ ബിലാലിന്റെ അപ്‌ഡേറ്റോ മറ്റൊരു മമ്മൂട്ടി അമൽ നീരദ് ചിത്രത്തിന്റെ അപ്‌ഡേറ്റോ ഉണ്ടാവുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

പാക്കിസതാന്റെ കന്നി വിജയം

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ആദ്യജയം പാക്കിസ്താന്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് പാക്കിസതാൻ തകർത്തത്. ബംഗ്ലാദേശ് ഉയർത്തിയ 194 റൺസ് വിജയ ലക്ഷ്യം 39.3 ഓവറിൽ മുന്ന് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്താൻ മറികടന്നു. അർധ സെഞ്ചുറി നേടിയ ഇമാം ഉൾ ഹഖ്, മുഹമ്മദ് റസ്വാൻ എന്നിവരുടെ ഇന്നിങ്‌സുകളാണ് പാക് ജയം എളുപ്പമാക്കിയത്.

ഏകദിന റാങ്കിങ്ങിലെ ഗില്ലാട്ടം

ഏഷ്യകപ്പിലെ പ്രകടനത്തോടെ ഏകദിന റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്മൻ ഗിൽ മൂന്നാംസ്ഥാനത്തെത്തി. പാക്കിസ്താനെതിരായ മത്സരത്തിൽ 82 റൺസ് നേടിയ ഇഷാൻ കിഷനും 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തേക്ക് കുതിച്ചു. നേപ്പാളിനെതിരായ മത്സരത്തിൽ 62 പന്തിൽ പുറത്താകാതെ 67 റൺസ് നേടാൻ ഗില്ലിനായിരുന്നു. ഏകദിനത്തിൽ ഈ വർഷം 14 മത്സരങ്ങളിൽ നിന്ന് 827 റൺസാണ് ഗിൽ നേടിയത്.

882 പോയന്റുമായി പട്ടിയിൽ ഒന്നാം സ്ഥാനത്ത് പാകിസ്താൻ നായകൻ ബാബർ അസം തുടരുന്നുണ്ട്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം റാസി വാൻ ഡെർ ഡസനാണ്. ഇന്ത്യൻ താരം വിരാട് കോഹ്ലിയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News