താങ്കളുടെ യോഗ്യത എന്തെന്ന് ചോദ്യം; മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്രയുടെ മറുപടി ട്വിറ്ററില്‍ വൈറലായി

Update: 2022-06-28 08:42 GMT

താങ്കളുടെ യോഗ്യതകള്‍ എന്തെല്ലാമാണ് എന്ന ചോദ്യത്തിന് പ്രമുഖ വ്യവസായിയും മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര നല്‍കിയ മറുപടി വൈറലാകുന്നു. വൈഭവ് എസ്.ഡി എന്ന ട്വിറ്റര്‍ ഐഡിയാണ് ഈ ചോദ്യം ഉന്നയിച്ചത്.

'സാര്‍, താങ്കളുടെ യോഗ്യത എന്താണ്' എന്നായിരുന്നു ചോദ്യം. 'തുറന്നു പറയുകയാണെങ്കില്‍, എന്‍റെ പ്രായത്തില്‍ അനുഭവ സമ്പത്താണ് ഏതൊരു യോഗ്യതയുടെയും മാനദണ്ഡം' എന്നാണ് ആനന്ദ് മഹീന്ദ്ര നല്‍കിയ മറുപടി. ആനന്ദ് മഹീന്ദ്രയുടെ മറുപടി ട്വിറ്ററില്‍ തരംഗമായി. ട്വിറ്ററാറ്റികള്‍ ആനന്ദ് മഹീന്ദ്രയുടെ മറുപടിയെ 'തഗ്' എന്നാണ് വിശേഷിപ്പിച്ചത്.

Advertising
Advertising

'അനുഭവമാണ് ഏത് ഡിഗ്രിയേക്കാളും വലുത്, അനുഭവങ്ങള്‍ വിലമതിക്കാനാവാത്തതാണ്' എന്നിങ്ങനെ നിരവധി കമന്‍റുകള്‍ ആനന്ദ് മഹീന്ദ്രയുടെ മറുപടിക്ക് താഴെ കാണാം.


Summary- Twitter User Asks Anand Mahindra About His Qualification, Gets Epic Reply

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News