2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി കേന്ദ്രം; കാരണമിതാണ്

ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍

Update: 2026-02-05 08:30 GMT

ഡൽഹി: 2.5 കോടി ആധാര്‍ നമ്പറുകള്‍ യുഐഡിഎഐ പ്രവര്‍ത്തനരഹിതമാക്കി. ദുരുപയോഗം തടയുന്നതിനായി മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിൽ അറിയിച്ചു.

തട്ടിപ്പും ആധാർ സേവനങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗവും തടയുന്നതിനായിട്ടാണ് ആധാര്‍ നമ്പറുകൾ നീക്കം ചെയ്തതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ജിതിൻ പ്രസാദ ലോക്സഭയിൽ പറഞ്ഞു. ഒരാൾ മരിച്ചാൽ, തട്ടിപ്പ് തടയുന്നതിനും ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനുമായി ആധാർ നമ്പർ നിർജ്ജീവമാക്കേണ്ടത് അത്യാവശ്യമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍.ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് അവരുടെ ബയോമെട്രിക്‌സ് 'ലോക്ക്' ചെയ്യാന്‍ ബയോമെട്രിക് ലോക്ക് ആന്‍ഡ് അണ്‍ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് അനധികൃത ഓതന്റിക്കേഷന്‍ ശ്രമങ്ങള്‍ തടയുന്നു. കബളിപ്പിക്കല്‍ തടയുന്നതിന് 'ഫേസ് ഓതന്റിക്കേഷന്‍' വിന്യസിച്ചിട്ടുണ്ട്. ഓഫ്ലൈന്‍ ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാര്‍ സെക്യൂര്‍ ക്യുആര്‍ കോഡ്, ആധാര്‍ പേപ്പര്‍ലെസ് ഓഫ്ലൈന്‍ ഇ-കെവൈസി, ഇ-ആധാര്‍, ആധാര്‍ വെരിഫൈ ചെയ്യാവുന്ന ക്രെഡന്‍ഷ്യലുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 134 കോടി ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സംവിധാനത്തിന്റെ കൃത്യതയും വിശ്വാസ്യതയും നിലനിർത്താൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് സർക്കാർ വ്യക്തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News