ഡൽഹി സ്‌ഫോടനം: ഉമർ മുഹമ്മദിൻ്റെ മാതാവിൻ്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു

കാറോടിച്ചിരുന്ന ഉമർ മുഹമ്മദിന് ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്

Update: 2025-11-11 09:48 GMT

‌ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തിൽ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ എന്ന് തിരിച്ചറിയാനാണ് നടപടി.

പൊലീസ് വീട്ടിലെത്തി ഉമറിന്റെ മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായും കേൾക്കുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്നും ഉമറിന്റെ സഹോദരി മുസമില അക്തർ പറഞ്ഞു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അന്വേഷണ ഏജൻസികളും വീണ്ടും യോഗം ചേരും. 3 മണിക്കാണ് യോ​ഗം.

'മൂന്നുദിവസം മുമ്പ് ഉമർ വീട്ടിലേക്ക് വിളിച്ചിരുന്നു. അവസാനമായി കണ്ടത് രണ്ടു മാസങ്ങൾക്കു മുമ്പ്. ഉമർ ശാന്ത സ്വഭാവക്കാരനായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവനെ പഠിപ്പിച്ചത്.' സഹോദരി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഫരീദാബാദിലാണ് ഉമർ താമസിക്കുന്നതെന്നും ക്രിക്കറ്റിനോട് അവന് വളരെ ഇഷ്ടമായിരുന്നെന്നും സഹോദരി കൂട്ടിച്ചേർത്തു. മറ്റൊരു പ്രതിയായി സംശയിക്കപ്പെടുന്ന ആദിലിനെ കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിൽ കൂടിയാണ് പേര് കേൾക്കുന്നതെന്നും സഹോദരി പ്രതികരിച്ചു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News