കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രസംഗിക്കവേ ബിജെപി റാലിയിൽ ജോലി തേടി മുദ്രാവാക്യം

നിങ്ങളുടെ സങ്കടങ്ങൾ ഞങ്ങളുടേതുമാണെന്നും കോവിഡ് കാരണം ചില ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി

Update: 2022-02-19 13:50 GMT

കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസംഗിക്കാനൊരുങ്ങവേ ബിജെപി റാലിയിൽ ജോലി തേടി മുദ്രാവാക്യം. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ നടന്ന ബിജെപി റാലിയിലാണ് സംഭവം നടന്നത്. 'സേനാ ബർതി ചാലു കരോ- സൈനിക റിക്രൂട്ട്‌മെൻറ് നടത്തൂ', ഹമാരി മംഗേ പൂരി കരോ- ഞങ്ങളുടെ ആവശ്യം പരിഗണിക്കൂ' എന്നീ മുദ്രവാക്യങ്ങളാണ് രാജ്‌നാഥ് സിങ് സ്‌റ്റേജിൽ നിൽക്കവേ അണികൾ ഉയർത്തിയത്. 'ഹോഗി, ഹോഗി - അത് സംഭവിക്കും' എന്ന് പറഞ്ഞും ഒന്നും പ്രശ്‌നമാക്കേണ്ടെന്ന് പറഞ്ഞും മന്ത്രി അവരെ സമാധാനിപ്പിക്കുകയായിരുന്നു.

Advertising
Advertising


നിങ്ങളുടെ സങ്കടങ്ങൾ ഞങ്ങളുടേതുമാണെന്നും കോവിഡ് കാരണം ചില ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പുഞ്ചിരിയോടെ എല്ലാവരെയും 'ഭാരത് മാതാ കീ' വിളിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.

Union Minister Rajnath Singh addressing at a BJP rally chanting slogans seeking employment

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News