രാജ്യം തുറക്കുന്നു; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി കേന്ദ്രം

ഇനി മാസ്കും സാമൂഹിക അകലവും മാത്രമായിരിക്കും നിയന്ത്രണം

Update: 2022-03-23 16:50 GMT
Advertising

കോവിഡ് മഹാമാരിയുടെ ഭീഷണി കുറഞ്ഞതോടെ രാജ്യം പൂര്‍വസ്ഥിതിയിലേക്ക്. നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി. ഇനി മാസ്കും സാമൂഹിക അകലവും മാത്രമായിരിക്കും നിയന്ത്രണം. മാർച്ച് 31ന് ശേഷം ഇളവുകൾ പ്രാബല്യത്തിൽ വരും. അതേസമയം ഇളവുകളിൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം

ഇളവുകള്‍ ഇങ്ങനെ

അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല

നിയന്ത്രങ്ങളില്ലാതെ എല്ലാവർക്കും യാത്ര ചെയ്യാം

പൊതുപരിപാടികളിൽ നിയന്ത്രണങ്ങളില്ല

വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ വേണ്ട

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ ഓഫ് ലൈൻ ക്ലാസ്

ബാറുകൾക്കും ജിമ്മുകൾക്കും നിയന്ത്രണം വേണ്ട

ഉത്സവങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണം വേണ്ട

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഴുവൻ ഹാജർ നിലയിൽ പ്രവർത്തിക്കാം

സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം

ഇളവുകളിൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം

ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരണം

മാസ്കും സാമൂഹിക അകലവും പാലിക്കണം

മാസ്ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടതില്ല

പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പുതിയ ഉത്തരവിറക്കാം. അതേസമയം കേസെടുക്കില്ലെങ്കിലും മാസ്കും സാമൂഹിക അകലവും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം കേസുകൾ ഉയരുകയാണെങ്കിൽ പ്രാദേശിക തലത്തിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും ആഭ്യന്തര മന്ത്രാലയം അയച്ച കത്തിലുണ്ട്. ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേർന്നതിന് ശേഷമാണ് കേസുകൾ ഒഴിവാക്കാനുള്ള ശിപാർശ ആരോഗ്യ മന്ത്രാലയത്തിന് നൽകിയത്.

അതിനിടെ അമേരിക്കൻ നിർമിത കോവിഡ് വാക്സിനായ നോവാവാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. 12 മുതൽ 17 വയസ് വരെ ഉള്ളവരിൽ ഉപയോഗിക്കാനാണ് ഡിസിജിഐ അനുമതി നൽകിയത്. നോവാവാക്സിന്റെ ഇന്ത്യൻ നിർമിതിയായ കോവാവാക്സ് ഇന്ത്യയിൽ നിർമിക്കുന്നത് സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News