കുടുംബ വഴക്ക്; മകൾ അച്ഛനെ ഫ്രൈ പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു

ഡൽഹി രാംനഗർ നിവാസിയായ ടെക് ചന്ദ് ഗോയലാണ് മരിച്ചത്

Update: 2025-08-08 08:00 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: കുടംബ വഴക്കിനിടെ മകൾ അച്ഛനെ ഫ്രൈ പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. ഡൽഹി രാംനഗർ നിവാസിയായ ടെക് ചന്ദ് ഗോയൽ എന്ന 55 കാരനാണ് മകളുടെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകളായ അനുവിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഷഹ്ദാരയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലുണ്ടായ വഴക്കിനിടെ പ്രകോപിതയായ മകൾ പിതാവിനെ കൈയ്യിൽ കിട്ടിയ ഫ്രൈ പാൻ ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് ബോധം കെട്ട് വീണ പിതാവിനെ വിവരമറിഞ്ഞെത്തിയ മകൻ ശിവം ആണ് ആശുപത്രിയിലെത്തിച്ചത്.

ശിവത്തിന്റെ മൊഴി പ്രകാരം, സംഭവം നടക്കുമ്പോൾ അമ്മ ബാല ദേവി, ഭാര്യ പ്രിയ എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. താൻ എത്തുമ്പോൾ അച്ഛൻ ബോധരഹിതനായിരുന്നുവെന്നും ഉടനെ തന്നെ സമീപത്തുള്ള ജിടിബി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ശിവം പറഞ്ഞു.

അനു വിവാഹിതയല്ല. മാനസിക ആസ്വസ്ഥ്യുള്ള പ്രതി ഇടക്കിടെ വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും അവർ ചികിത്സയിലാണെന്നും ശിവം പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News