ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിർത്തിയാൽ പ്രശ്‌നം അവസാനിക്കും: യോഗി ആദിത്യനാഥ്

ചരിത്രപരമായ തെറ്റുകൾ മുസ്‍ലിംകള്‍ തിരുത്താന്‍ തയ്യാറാകണമെന്നും യോഗി

Update: 2023-07-31 07:02 GMT
Editor : ലിസി. പി | By : Web Desk

ലഖ്‌നൗ: ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിർത്തിയാൽ പ്രശ്‌നം അവസാനിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രപരമായ തെറ്റുകൾ മുസ്‍ലിംകള്‍ തിരുത്തണം. ഗ്യാൻവാപിക്കുള്ളിൽ ശിവലിംഗം ഉണ്ടെന്നും യോഗി ആദിത്യനാഥ് വാർത്താഏജൻസിയായ എ.എന്‍.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'മസ്ജിദ് എന്ന് പറഞ്ഞാൽ തർക്കമുണ്ടാകും. അത് നിര്‍ത്തായാല്‍ പ്രശ്നം പരിഹരിക്കാം.  ഹിന്ദു ചിഹ്നമായ ത്രിശൂലം എന്താണ് പള്ളിക്കുള്ളില്‍ ചെയ്യുന്നത്.  ഞങ്ങളാരും അത്  അവിടെ കൊണ്ടുവെച്ചതല്ല'. ഗ്യാൻവാപി പരിസരത്ത് ഹിന്ദു ചിഹ്നങ്ങളും ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News