സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും ഇയര്‍ഫോണ്‍ ചെവിയിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

Update: 2024-04-27 02:06 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഫറൂഖാബാദ് ജില്ലയിലെ നെഹ്‌റരിയ ഗ്രാമത്തിൽ താമസിക്കുന്ന പൂജ (28) ആണ് മരിച്ചത്. പാന്‍റിന്‍റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും ഇയര്‍ഫോണ്‍ ചെവിയിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ 10 മണിയോടെ സ്കൂട്ടറില്‍ മുംബൈയിലേക്ക് പോകാന്‍ കാണ്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചൗബേപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മാൻപൂർ വില്ലേജിന് സമീപം കാൺപൂർ-അലിഗഡ് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിന് മുന്നിലാണ് ദാരുണമായ സംഭവം. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. പൂജയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സ്കൂട്ടര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൂജയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അപകടത്തില്‍ മൊബൈല്‍ ഫോണിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ പൊട്ടിത്തെറിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News