യുപിഐ ഇടപാടുകാരുടെ ശ്രദ്ധക്ക്; പരിധികൾ വർധിച്ചു, വമ്പൻ മാറ്റങ്ങൾ ഇന്ന് മുതൽ- കൂടുതലറിയാം...

ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പവും സുരക്ഷിതമാക്കുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്

Update: 2025-09-15 10:21 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിൽ കൂടുതൽ മാറ്റങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. വിവിധ വിഭാഗങ്ങളിലെ പണമിടപാടിന്റെ പരിധികൾ വർധിപ്പിച്ചു. വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്ക് (പി 2 എം) പണമടയ്ക്കുന്നതിനുള്ള പ്രതിദിന യുപിഐ പരിധി  10 ലക്ഷം രൂപയായി ഉയർത്തിയതായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) അറിയിച്ചു. ഇൻഷുറൻസ്, നിക്ഷേപങ്ങൾ, യാത്ര, ക്രെഡിറ്റ് കാർഡ് ബില്ലുകൾ തുടങ്ങിയ മേഖലകളിൽ നിരവധി ഇടപാടുകളുടെ പരിധി ഉയർത്തി.

അതേസമയം, ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പണം അയക്കുന്നതിന്റെ പരിധിയിൽ മാറ്റമില്ല. ഇടപാട് പരിധി പ്രതിദിനം ഒരു ലക്ഷം രൂപയായി തുടരും. ഇൻഷുറൻസ്, വായ്പകൾ, നിക്ഷേപങ്ങൾ, യാത്ര തുടങ്ങിയ മേഖലകളിൽ യുപിഐ വഴി വലിയ പേയ്‌മെന്റുകൾ നടത്താൻ ആളുകളെ സഹായിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഒരു ദിവസത്തെ പരിധി ആറ് ലക്ഷമാക്കി ഉയർത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. 

Advertising
Advertising

മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങൾ

ഇൻഷുറൻസ്, മൂലധന വിപണി നിക്ഷേപങ്ങൾക്ക്, ഓരോ ഇടപാടിനും പരിധി രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. ഒരുദിവസം പരമാവധി അയക്കാവുന്ന തുക 10ലക്ഷം രൂപയാക്കി.

നികുതി,ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേയ്‌മെന്റ് തുടങ്ങിയവയുടെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി.

യാത്രാ ബുക്കിംഗുകൾക്ക് ഇടപാട് പരിധി 1 ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തി. പ്രതിദിനം പരമാവധി 10 ലക്ഷം രൂപയുടെ ഇടപാട് നടത്താം.

ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റുകളും ലോൺ/ഇഎംഐ ഇടപാടുകൾക്കും ഒരു ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. ഒരുദിവസം പരമാവധി അയക്കാനുള്ള തുകയുടെ പരിധി 10 ലക്ഷം രൂപയാണ്.

ആഭരണങ്ങൾ വാങ്ങുന്നതിന് യുപിഐ വഴി പ്രതിദിനം ആറ് ലക്ഷം രൂപവരെ ഇടപാട് നടത്താം.നേരത്തെ, ഇത് വെറും ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്നു.

ഫോറിൻ എക്‌സ്‌ചേഞ്ച് പേയ്മന്റുകളുടെ പരിധി അഞ്ചു ലക്ഷം രൂപയാക്കി. ബാങ്കിംഗ് സേവനങ്ങളായ ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി തുറക്കുന്നതിനുള്ള ഇടപാട് പരിധി രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി.

അതേസമയം, ഈ ഉയർന്ന പരിധികൾ നിർദിഷ്ട വിഭാഗത്തിലെ വെരിഫെയ്ഡ് വ്യാപാരികൾക്ക് മാത്രമാണ് ബാധകമാകുക. യോഗ്യതയുള്ള ഉപയോക്താക്കൾക്ക് മാറ്റങ്ങൾ ലഭ്യമാകുമെന്നും എൻപിസിഐ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News