യു.പിയിലെ പള്ളിയിൽ നിസ്‌കരിക്കാനെത്തിയയാളെ വെടിവെച്ചുകൊന്നു

സുബഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ഖമറുസ്സമാന്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അക്രമികള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു

Update: 2021-10-08 15:13 GMT

ഉത്തര്‍പ്രദേശിലെ പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ ആളെ വെടിവെച്ചുകൊന്നു. സിദ്ധാര്‍ഥ് നഗറിലെ ചിലിയ ഏരിയയില്‍ കൊലുവ ഗ്രാമത്തിലാണ് 55 കാരനായ ഖമറുസ്സമാന്‍ വെടിയേറ്റു മരിച്ചത്.

സുബഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ഖമറുസ്സമാന്‍ ബാങ്കിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും അഡീഷണൽ എസ്.പി സുരേഷ് ചന്ദ് റാവത്ത് പറഞ്ഞതായി മാധ്യമപ്രവർത്തകനായ അഖ്‌ലാദ് ഖാൻ ട്വീറ്റ് ചെയ്തു. മരിച്ചയാളുടെ സഹോദരന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News