ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും

Update: 2025-09-12 02:35 GMT
Editor : Lissy P | By : Web Desk

ഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.ഉപരാഷ്ട്രപതിയായി ചുമതലയേൽക്കുന്ന സി.പി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യ വാചകം ചൊല്ലിക്കൊടുക്കും.

ഇൻഡ്യ സഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് സി.പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. 300 വോട്ടുകൾ ക്കെതിരെ 452 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 1998ൽ കോയമ്പത്തൂർ മണ്ഡലത്തെ ഡിഎംകെയിൽ നിന്ന് പിടിച്ചെടുത്താണ് രാധാകൃഷ്ണൻതമിഴ്നാട്ടിൽ ബിജെപിക്ക് മേൽവിലാസം ഉണ്ടാക്കിയത്.

വിദ്യാർത്ഥി കാലഘട്ടം മുതലുള്ള അദ്ദേഹത്തിന്റെ ആർഎസ്എസ് ബന്ധമാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരെ തുണയായത്. 2023ൽ ജാർഖണ്ഡ് ഗവർണറായി നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് മഹാരാഷ്ട്ര ഗവര്‍ണർ, , പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലാവധി പൂർത്തിയാക്കാൻ രണ്ടുവർഷം ബാക്കിനിൽക്കെ ജഗദീപ് ധൻഗഡ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News