'ഞങ്ങൾ ഫോട്ടോ എടുക്കുകയായിരുന്നു, പെട്ടെന്നായിരുന്നു അത് മറിഞ്ഞത്'; വിയറ്റ്നാം ബോട്ട് അപകടത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആന്ധ്രാ സ്വദേശി

രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യൻ വിനോദസഞ്ചാരികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്

Update: 2026-07-11 17:51 GMT

ഹാനോയി: ദക്ഷിണ വിയറ്റ്നാമിലെ ഹോൺ മേ റുട്ട് ങ്ങോയ് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യൻ വിനോദസഞ്ചാരികൾക്കാണ് ജീവൻ നഷ്ടമായത്. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലോവേനി എന്നിവരാണ് മരിച്ച മലയാളികൾ. അവധിക്കാല ആഘോഷങ്ങൾക്കായി വിയറ്റ്നാമിൽ എത്തിയ ഒരു സംഘം ആളുകളുടെ സന്തോഷനിമിഷങ്ങൾ നിമിഷനേരം കൊണ്ടാണ് വൻ ദുരന്തമായി മാറിയത്. അപകടത്തിന്റെ ഞെട്ടലിൽ നിന്നും മുക്തനാകാതെ, കൺമുന്നിൽ നടന്ന ദുരന്തത്തെക്കുറിച്ച് വിവരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള ആശിഷ് കുമാർ എന്ന 48കാരൻ.

Advertising
Advertising

ദ്വീപിലെ തീരത്തുനിന്നും യാത്ര തുടങ്ങി വെറും 300 മുതൽ 400 മീറ്റർ വരെ മാത്രം പിന്നിട്ടപ്പോഴാണ് ബോട്ട് പെട്ടെന്ന് തലകീഴായി മറിഞ്ഞത് എന്ന് അപകടത്തിന് ദൃക്സാക്ഷിയായ ആശിഷ് കുമാർ പിടിഐയോട് പ്രതികരിച്ചു. 'ഞങ്ങളിൽ കുറച്ചുപേർ ദ്വീപിൽ നിന്ന് ഫോട്ടോകൾ എടുക്കുകയായിരുന്നു. അതിനിടയിലാണ് ഒരു ബോട്ട് യാത്ര തിരിച്ചത്. എന്നാൽ കരയിൽ നിന്നും വളരെ കുറച്ചു ദൂരം മാത്രം പോയ ബോട്ട് കൺമുന്നിൽ വെച്ച് പെട്ടെന്ന് മറിയുകയായിരുന്നു. ഞങ്ങൾ ചിത്രങ്ങൾ പകർത്തുന്നതിനിടയിലാണ് ഇതൊക്കെ നടന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് പ്രതികരിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ എല്ലാം അവസാനിച്ചിരുന്നു,' ആശിഷ് കുമാർ നടുക്കത്തോടെ ഓർക്കുന്നു.

വിയറ്റ്‌നാം സമയം ഉച്ചയ്ക്ക് ഏകദേശം 1:30-ഓട് കൂടിയായിരുന്നു അപകടം നടന്നത്. ബോട്ട് മറിഞ്ഞ ഉടൻ തന്നെ ആളുകൾ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ലാവ മൊബൈൽ കമ്പനിയുടെ സെല്ലർമാർ, ഡിസ്ട്രിബ്യൂട്ടർമാർ, ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് ഔദ്യോഗിക വിനോദയാത്രയുടെ ഭാഗമായി വിയറ്റ്നാമിലെത്തിയത്. ജൂലൈ 9ന് വിയറ്റ്നാമിൽ എത്തിയ ഇവർ ഞായറാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ശനിയാഴ്ച ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

യാത്രാ സംഘത്തെ മൂന്ന് ബാച്ചുകളായി തിരിച്ചായിരുന്നു ദ്വീപുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളുമായി മറ്റൊരു ദ്വീപിലേക്ക് യാത്ര തിരിച്ച ആദ്യത്തെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബാക്കിയുള്ള രണ്ട് സംഘങ്ങളിലെ ആളുകൾ ഹോൺ മേ റുട്ട് ങ്ങോയ് ദ്വീപിൽ തന്നെ ചിലവഴിക്കുകയും ചിത്രങ്ങൾ എടുക്കുകയുമായിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News