ഇന്ത്യയും ഖത്തറും അടക്കം നാല്​ രാജ്യങ്ങൾക്ക്​ ഇളവ്​ പ്രഖ്യാപിച്ച്​ ഇറാൻ; ഹോർമുസിലൂടെ കപ്പലുകൾക്ക് കടന്നുപോകാം

ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് മരുന്ന് ഇറക്കുമതി സുഗമമാക്കാൻ; ഖത്തർ കപ്പലുകൾക്ക് ട്രാൻസിറ്റ് ഫീസ്​ ഒഴിവാക്കി

Update: 2026-11-04 14:41 GMT
Editor : Rafeeq MM | By : Gulf Desk

ദോഹ/ തെഹ്​റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത നിയന്ത്രണങ്ങളിൽ നാല് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാൻ അനുമതി നൽകിയതായി ഇറാൻ പാർലമെന്‍റിലെ ദേശീയ സുരക്ഷാ, വിദേശനയ സമിതി ഉപാധ്യക്ഷൻ അമീർ ഹയാത്ത് മുഖദ്ദം ആണ്​ ഇക്കാര്യം അറിയിച്ചു.

ഇറാന്‍റെ പ്രത്യേക താൽപര്യങ്ങളും അതത് രാജ്യങ്ങളുമായുള്ള പരസ്പര താൽപര്യങ്ങളും പരിഗണിച്ചാണ് ഇളവുകളെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിൽ മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കുന്നതിനാണ് ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് അനുവദിച്ചത്. ചൈനയുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുകയാണ് ചൈനീസ് കപ്പലുകൾക്കുള്ള ഇളവിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

അതേസമയം, നാല് രാജ്യങ്ങൾക്കും ഒരേ തരത്തിലുള്ള സാമ്പത്തിക ഇളവല്ല ഇറാൻ നൽകിയിരിക്കുന്നത്. ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഖത്തർ കപ്പലുകൾക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഇറാഖ് കപ്പലുകളിൽനിന്ന് ഫീസ് ഈടാക്കുന്നുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. അമേരിക്കൻ സേനയും ഈ നാല് രാജ്യങ്ങളുടെയും കപ്പലുകൾ തടയുന്നില്ലെന്നും ഹയാത്ത് മുഖദ്ദം അവകാശപ്പെട്ടു. ഇറാനിയൻ സ്റ്റുഡന്‍റ്​സ്​ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളിലൊന്നാണ് ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക്. ഇവിടെ കപ്പൽ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് ഇറാന്‍റെപുതിയ ഇളവ് പ്രഖ്യാപനം.

Tags:    

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News