ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ വർധിച്ചു; റിപ്പോർട്ടുകളിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി

ക്രിസ്ത്യൻ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്

Update: 2023-04-15 07:38 GMT
Advertising

ന്യൂ ഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അക്രമങ്ങൾ വർദ്ധിച്ചു എന്ന റിപ്പോർട്ടുകളിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യൻ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്. ആർച്ച് ബിഷപ്പ് അനിൽ ജെ ടി കൗട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്.

ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിക്കുന്നതിനെക്കുറിച്ച് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഇത്തരം ആക്രമണങ്ങളിൽ തനിക്ക് കഴിയുന്ന തരത്തിൽ നടപടിയെടുക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ക്രൈസ്തവർക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുവെന്ന് ആരോപിച്ച് 79 ക്രിസ്ത്യൻ സംഘടനകള്‍ ദില്ലി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News