Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വോട്ടർ അധികാർ യാത്ര വോട്ടു കള്ളന്മാരെ രാഷ്ട്രീയമായി പാഠം പഠിപ്പിക്കണമെന്ന സന്ദേശം നൽകിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇന്ത്യയിൽ ഒട്ടാകെ ഈ സമരം വ്യാപിപിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ ഉച്ചഭാഷിണി പോലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുകയാണെന്നും എം.എ ബേബി മീഡിയവണിനോട് പറഞ്ഞു.
ബീഹാർ ഇളക്കിമറിച്ച യാത്രയാണ് ഇന്ന് സമാപിക്കുന്നത്. ജനാധിപത്യ സംരക്ഷണയാത്രയായിരുന്നു ഇത്. ഇന്ത്യയിൽ ഒട്ടാകെ ഈ സമരം വ്യാപിപിക്കും. സിപിഎമ്മിന്റെ എല്ലാ നേതാക്കളും യാത്രയുടെ ഭാഗമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം പലതും വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതൊന്നും വെളിപ്പെടുന്നത് മറ്റൊന്നുമാണെന്നും കമ്മീഷന്റെ വിശ്വസ്തത വീണ്ടെടുക്കണമെന്നും എം.എ ബേബി വ്യക്തമാക്കി.