മഹാരാജ് അല്ല, ഞാന്‍ ജ്യോതിരാദിത്യ സിന്ധ്യയാണ്; അധീർ ചൗധരിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ പശ്ചിമ ബംഗാളിലെ ചില വിമാനത്താവള പദ്ധതികളെക്കുറിച്ചു ചോദിക്കുന്നതിനിടെ ചൗധരി വ്യോമയാന വകുപ്പ് മന്ത്രിയായ ജ്യോതിരാദിധ്യ സിന്ധ്യയെ രണ്ടുതവണ 'മഹാരാജ്' എന്ന് അഭിസംബോധന ചെയ്തിരുന്നു

Update: 2022-02-11 05:36 GMT
Editor : Jaisy Thomas | By : Web Desk

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ 'മഹാരാജ്' പരാമര്‍ശത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. തന്‍റെ പേര് മഹാരാജ് എന്നല്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നാണെന്നും മന്ത്രി തുറന്നടിച്ചു.

ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ പശ്ചിമ ബംഗാളിലെ ചില വിമാനത്താവള പദ്ധതികളെക്കുറിച്ചു ചോദിക്കുന്നതിനിടെ ചൗധരി വ്യോമയാന വകുപ്പ് മന്ത്രിയായ ജ്യോതിരാദിധ്യ സിന്ധ്യയെ രണ്ടു തവണ 'മഹാരാജ്' എന്ന് അഭിസംബോധന ചെയ്തിരുന്നു. ''ഒരു 'മഹാരാജ്' മന്ത്രിയും മറ്റൊരു 'മഹാരാജ്' എയർ ഇന്ത്യയുമാണ് എന്നതാണ് കാര്യം. ഇപ്പോള്‍ സ്വകാര്യവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്'' എന്നാണ് ചൗധരി ചോദ്യത്തിനിടെ പറഞ്ഞത്. കോൺഗ്രസുമായുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ച് 2020ൽ ബി.ജെ.പിയില്‍ ചേർന്ന സിന്ധ്യയ്ക്ക് നേരെയുള്ള ഒളിയമ്പു കൂടിയായിരുന്നു ഇത്.

Advertising
Advertising

ചോദ്യത്തിനു മറുപടിയായി ആദ്യം സിന്ധ്യ അധിർ ചൗധരിക്ക് നന്ദി പറഞ്ഞു, തുടർന്ന് തന്‍റെ പേര് 'മഹാരാജ്' അല്ലെന്ന് ഓർമിപ്പിക്കുകയും ചെയ്തു.''എന്‍റെ പേര് ജ്യോതിരാദിത്യ സിന്ധ്യ എന്നാണെന്ന് അദ്ദേഹത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാകാം, എന്‍റെ ഭൂതകാലത്തെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കുക. പക്ഷെ ഞാൻ അദ്ദേഹത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു'' സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട പ്രോജക്ട് ഫയലുകളുടെ അംഗീകാരം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വൈകിപ്പിക്കുന്നുവെന്ന് ഞായറാഴ്ച സിന്ധ്യ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ വികസനം ഉറപ്പാക്കാൻ ഫയലുകൾ വേഗത്തിൽ നീക്കാൻ തൃണമൂൽ കോൺഗ്രസ് മേധാവിയോട് അഭ്യർഥിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സംസ്ഥാന സർക്കാർ ഭൂമി നൽകാത്തിടത്തോളം, പുതിയ വിമാനത്താവളം എങ്ങനെ തുടങ്ങും? അദ്ദേഹം ചോദിച്ചു. ബാഗ്‌ഡോഗ്ര, ഹസിമാര, കലൈകുന്ദ വിമാനത്താവളങ്ങളുടെ കാര്യത്തിലും ഇതേ സ്ഥിതി തുടരുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News