വഖഫ് നിയമ ഭേദഗതി; പ്രതിഷേധം കടുപ്പിച്ച് മുസ്‌ലിം വ്യക്തി നിയമ ബോർഡ്

നവംബർ 16 ന് രാംലീല മൈതാനിയിൽ പ്രതിഷേധം സംഘടിപ്പിക്കും

Update: 2025-10-22 12:49 GMT

ന്യുഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ മുസ്‌ലിം വ്യക്തി നിയമ ബോർഡ്. അടുത്ത മാസം 16 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ പ്രതിഷേധം സംഘടിപ്പിക്കും. മത- രാഷ്ട്രീയ നേതാക്കളും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കും. നിയമത്തിനെതിരായ ക്യാമ്പയിന്റെ രണ്ടാംഘട്ടമായാണ് പ്രതിഷേധം.

ഉത്തർപ്രദേശിലും ഹരിയാനയിലും വഖഫ് ഭൂമി കൈയ്യേറാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. വഖഫ് നിയമ ഭേദഗതിയെ കുറിച്ച് വെള്ളിയാഴ്ച പ്രാർത്ഥനകളിൽ ബോധവത്കരിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ കൂടി സമാനമായ പ്രതിഷേധങ്ങൾ നടത്തുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News