' ഇതുകൊണ്ടൊന്നും ഞങ്ങൾ ഭയപ്പെടില്ല'; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് റാബ്‍റി ദേവി

എം.എൽ.സി സുനിൽ സിങ്, എം.പി അഷ്ഫാഖ് കരീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്

Update: 2022-08-24 07:53 GMT
Editor : ലിസി. പി | By : Web Desk

പട്ന: ആർജെഡി നേതാക്കളുടെ വസതികളിൽ സിബിഐ റെയ്ഡ് നടത്തിയതിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ റാബ്‍റി ദേവി. 'നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചതിൽ ബിജെപി ഭയപ്പെടുന്നുണ്ട്. ബിജെപി ഒഴികെ എല്ലാ പാർട്ടികളും ഞങ്ങളോടൊപ്പമുണ്ട്. സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടില്ല, കാരണം ഇത് ആദ്യത്തെ സംഭവമല്ലെന്നും ലാലു യാദവിന്റെ ഭാര്യ കൂടിയായ റാബ്‍റി ദേവി പറഞ്ഞു.

'ജോലിക്കായുള്ള ഭൂമി' അഴിമതിയുമായി ബന്ധപ്പെട്ട് ആർജെഡി നേതാക്കളായ എം.എൽ.സി സുനിൽ സിംഗ്, എംപി അഷ്ഫാഖ് കരിം തുടങ്ങിയവരുടെ വസതികളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

Advertising
Advertising

ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും കൂട്ടാളികളുടെയും ഉടമസ്ഥതയിലുള്ള ഗുരുഗ്രാം മാളിലും സിബിഐ അന്വേഷണത്തിനെത്തി. ലാലു പ്രസാദിന്റെ കാലത്ത് ബിഹാറിലെ സർക്കാർ ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണമാണ് സിബിഐ അന്വേഷിക്കുന്നത്. തേജസ്വി യാദവിന്റെ മാൾ, അർബൻ ക്യൂബ്സ് 71, ഭൂമി-ജോലി കുംഭകോണത്തിലെ കുറ്റകൃത്യങ്ങളുടെ വരുമാനം ഉപയോഗിച്ചാണ് വാങ്ങിയതെന്നാണ് ആരോപണം. ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയായ സുനിൽ സിങ് പാർട്ടിയുടെ സംസ്ഥാന ട്രഷററുമാണ്. അതേസമയം, അന്വേഷണ ഏജന്‍സികളെ വച്ച് ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് സുനില്‍ സിങ് ആരോപിച്ചു.

വിശ്വാസവോട്ടെടുപ്പ് നേരിടുന്ന ദിവസം റെയ്ഡുകളുടെ സമയത്തെ ആർജെഡി ചോദ്യം ചെയ്തു. പാർട്ടിയുടെ നിയമസഭാംഗങ്ങളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചാണ് റെയ്ഡുകൾ നടത്തിയതെന്ന് ആർജെഡി എംപി മനോജ് ഝാ പറഞ്ഞു.

കഴിഞ്ഞദിവസം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലായിരുന്നു റെയ്ഡ്.



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News