ബംഗാളില്‍ ഇനി സര്‍വകലാശാലകളുടെ ചാന്‍സലര്‍ മുഖ്യമന്ത്രി; മന്ത്രിസഭ അംഗീകാരം നല്‍കി

നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നതോടെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നഷ്ടമാകും

Update: 2022-06-07 05:52 GMT
Advertising

കൊല്‍ക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ സ​ർ​വ​കലാ​ശാ​ല​ക​ളുടെ ചാ​ൻ​സ​ല​റാ​യി മു​ഖ്യ​മ​ന്ത്രി​യെ നി​യ​മി​ക്കു​ന്ന നി​ർ​ദേ​ശം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നതോടെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നഷ്ടമാകും.

ജൂ​ൺ 10​ന് തുടങ്ങുന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാണ് ബി​ൽ അ​വ​ത​രി​പ്പി​ക്കുക. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍വകലാശാലകളുടെ മാത്രമല്ല, കാര്‍ഷിക ആരോഗ്യ വകുപ്പിന് കീഴിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയും മുഖ്യമന്ത്രിക്ക് ലഭിക്കും. ബി​ൽ പാ​സാ​കുന്നതോടെ മമത ബാനര്‍ജിയായിരിക്കും സര്‍വകലാശാലകളുടെ ചാന്‍സലര്‍. ഗ​വ​ർണ​ർ ജ​ഗ്‍ദീപ് ധ​ൻ​ഖ​റി​ന് ചാൻ​സ​ല​ർ പ​ദ​വി ന​ഷ്ട​മാ​കും.

ബംഗാളില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നിരവധി വിഷയങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 2019 ജൂലൈയില്‍ സ്ഥാനമേറ്റതു മുതല്‍ ഗവര്‍ണര്‍ ജ​ഗ്‍ദീപ് ധ​ൻ​ഖ​റും മമത സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. പുതിയ തീരുമാനത്തോടെ ഏറ്റുമുട്ടല്‍ പുതിയ തലത്തിലെത്തിയേക്കും.

വെസ്റ്റ് ബംഗാള്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിര്‍ത്തലാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴിയായിരിക്കും ഇനി റിക്രൂട്ട്മെന്‍റ്. 

Summary- The West Bengal cabinet on Monday gave its approval to remove the governor and make the chief minister the chancellor of all state run agriculture, health and animal resources universities, in addition to those under the education department

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News