പുഷ്പ, പുഷ്പരാജ്..ഞാന്‍ എഴുതില്ല; പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസില്‍‌ അല്ലുവിന്‍റെ മാസ് ഡയലോഗ്

പുഷ്പയിലെ ഡയലോഗ് എഴുതിയ ഉത്തരക്കടലാസാണ് വൈറലായിരിക്കുന്നത്

Update: 2022-04-13 02:38 GMT
Editor : Jaisy Thomas | By : Web Desk

പശ്ചിമബംഗാള്‍: അല്ലു അര്‍ജുന്‍റെ ഹിറ്റ് ചിത്രം പുഷ്പ തീര്‍ത്ത ഓളം ഇതുവരെ അടങ്ങിയിട്ടില്ല. പാട്ടും ഡയലോഗുകളും ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. മീമുകളും റീല്‍സുകളും മാത്രമല്ല പത്താം ക്ലാസ് പരീക്ഷയില്‍ വരെ പുഷ്പയെത്തിയിരിക്കുകയാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസിലാണ് പുഷ്പ പ്രത്യക്ഷപ്പെട്ടത്.

പുഷ്പയിലെ ഡയലോഗ് എഴുതിയ ഉത്തരക്കടലാസാണ് വൈറലായിരിക്കുന്നത്. ' പുഷ്പ, പുഷ്പരാജ്, ഞാന്‍ എഴുതില്ല' എന്നാണ് വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ എഴുതിയത്.നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. അതേസമയം, വിദ്യാര്‍ഥിയെ പഠിപ്പിക്കുന്ന അധ്യാപകര്‍ ആശങ്കയിലാണ്. ഇത്തവണത്തെ വിദ്യാർഥികളുടെ ഉത്തരക്കടലാസിൽ പുഷ്പ ഡയലോഗുകൾ മാത്രമല്ല ഉണ്ടായിരുന്നത്. ഉത്തരക്കടലാസ് നിറയ്ക്കാന്‍ പാട്ടുകളും വാട്ട്സാപ്പ് ചാറ്റുകളും വിദ്യാര്‍ഥികള്‍ കുത്തിനിറച്ചിട്ടുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്.

Advertising
Advertising

2021 ഡിസംബര്‍ 17നാണ് പുഷ്പയുടെ ആദ്യഭാഗമായ പുഷ്പ ദി റൈസ് തിയറ്ററുകളിലെത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ തിയറ്ററുകള്‍ക്ക് ഒരു ഉണര്‍വായിരുന്നു പുഷ്പയുടെ റിലീസ്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News