'എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത്'; പ്രശാന്ത് ഭൂഷണെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത്‌ ദിഗ്‍വിജയ സിങ്

രണ്ടുദിവസം മുമ്പാണ് ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്

Update: 2022-10-26 08:28 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചതിന് പിന്നാലെ പ്രശാന്ത് ഭൂഷണെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ദിഗ്‍വിജയ സിങ്. രണ്ടുദിവസം മുമ്പാണ് ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. 'ഭാരത് ജോഡോ യാത്ര ശരിക്കും മതിപ്പുണ്ടാക്കുന്നു.. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുണ്ടാക്കിയേക്കാം' എന്നായിരുന്നു ട്വീറ്റ്.

ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ദിഗ്വിജയ സിംഗിന്റെ പ്രതികരണം. 'താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. നിങ്ങൾ എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത്?' എങ്കിൽ അങ്ങനെ ചെയ്യൂ...എന്നായിരുന്നു ദിഗ്വിജയ സിങ് ട്വീറ്റ് ചെയ്തത്. തെലുങ്കാനയിലെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ ഷെയർ ചെയ്തായിരുന്നു പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നത്.

Advertising
Advertising

രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ഇപ്പോൾ തെലുങ്കാനയിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ദീപാവലി അവധിക്ക് ശേഷം തെലങ്കാനയിലെ മെഹബൂബ് നഗറിൽ നിന്ന് വ്യാഴാഴ്ച പുനരാരംഭിക്കും.യാത്ര ഇതുവരെ നാല് സംസ്ഥാനങ്ങളിലും 18 ജില്ലകളിലും സഞ്ചരിച്ചു, അടുത്ത 11 ദിവസത്തിനുള്ളിൽ തെലങ്കാനയിലെ എട്ട് ജില്ലകളിൽ കൂടി യാത്ര മധ്യ ഇന്ത്യയിലേക്ക് നീങ്ങും.കർണാടകത്തിലെ രായ്ച്ചൂരിൽ നിന്നാണ് രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക് കടന്നത്. തെലങ്കാനയിൽ 16 ദിവസമാണ് യാത്ര നടക്കുക.

ആം ആദ്മി പാർട്ടി അംഗമായിരുന്ന പ്രശാന്ത് ഭൂഷണെ 2015 ഏപ്രിലിലാണ് പുറത്താക്കിയത്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News