10,000 കോടി രൂപയുടെ ഇഎൽഐ പദ്ധതി എവിടെപ്പോയി? പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎൽഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു

Update: 2025-04-11 07:15 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്‌മെന്‍റ് ലിങ്ക്ഡ് ഇൻസെന്‍റീവ് (ഇഎൽഐ) പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു.

"2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎൽഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു, നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വർഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്'' രാഹുൽ എക്സിൽ കുറിച്ചു.

Advertising
Advertising

2024ലെ ​കേ​ന്ദ്ര ബ​ജ​റ്റി​ലാ​ണ് സ​ര്‍ക്കാ​ര്‍ ആ​ദ്യ​മാ​യി എം​പ്ലോ​യ്മെ​ന്‍റ് ലി​ങ്ക്ഡ് ഇ​ന്‍സെന്‍റീവ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി​യി​ല്‍ എ, ​ബി, സി ​എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക, പു​തി​യ ജീ​വ​ന​ക്കാ​ര്‍ക്ക് സ​ഹാ​യം ന​ല്‍കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ വ​രു​ന്ന ജീ​വ​ന​ക്കാ​ര്‍ക്ക് മൂ​ന്നു ത​വ​ണ​യാ​യി 15,000 രൂ​പ വ​രെ ല​ഭി​ക്കും. സ്കീം ​ബി​യും സി​യും തൊ​ഴി​ലു​ട​മ സൗ​ഹൃ​ദം​കൂ​ടി​യാ​ണ്.

ഓ​രോ അ​ധി​ക ജീ​വ​ന​ക്കാ​ര​നും അ​വ​രു​ടെ ഇപിഎ​ഫ്ഒ സം​ഭാ​വ​ന​യാ​യി ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് പ്ര​തി​മാ​സം 3000 രൂ​പ വ​രെ സ​ർ​ക്കാ​ർ തി​രി​കെ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഇപിഎ​ഫ്ഒ എം​പ്ലോ​യ്മെ​ന്‍റ് ലി​ങ്ക്ഡ് ഇ​ന്‍സെ​ന്‍റീവ് (ഇഎ​ൽഐ) പോ​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ യുഎഎ​ൻ (യൂ​നി​വേ​ഴ്സ​ൽ അ​ക്കൗ​ണ്ട് ന​മ്പ​ർ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കണം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News