പെഗാസസ് വഴി ഡാറ്റ ചോർന്നുവെന്ന് സംശയിക്കുന്നവർക്ക് പരാതി നൽകാം
ഇവർ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ ഫോൺ ഹാജരാക്കാൻ തയാറാകണമെന്നും നിർദേശമുണ്ട്.
Update: 2022-01-02 11:36 GMT
പെഗാസസ് വഴി ഫോൺ ചോർത്തിയെന്ന് സംശയിക്കുന്നവർക്ക് പരാതിപ്പെടാം. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ ഏഴാം തീയതിക്ക് മുൻപേ പരാതി നൽകണം.
ഇസ്രയേൽ നിർമിത ചാരസോഫ്റ്റ്‌വെയറായ പെഗാസസ് വഴി ഡാറ്റ തങ്ങളുടെ ഡാറ്റ ചോർന്നുവെന്ന് സംശയിക്കുന്ന ആർക്കും പരാതിപ്പെടാം. എന്നാൽ ഇവർ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ ഫോൺ ഹാജരാക്കാൻ തയാറാകണമെന്നും നിർദേശമുണ്ട്.
നേരത്തെ ഇത് ഡാറ്റ ചോർന്നുവെന്ന് സംശയിക്കപ്പെടുന്ന ചിലർക്ക് മാത്രമാണ് ഇത്തരത്തിൽ പരാതി നൽകാൻ അവസരമുണ്ടായിരുന്നത്. രാഹുൽഗാന്ധിയടക്കം നിരവധിപേർ പെഗാസസ് വഴി ഡാറ്റ ചോർത്തലിന് വിധേയമാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇപ്പോൾ പെഗാസസ് വഴി ഡാറ്റ ചോർന്നുവെന്ന് സംശയമുള്ളവർക്ക് inquiry@pegasus-india-investigation.in എന്ന മെയിൽ ഐഡിയിൽ തങ്ങളുടെ പരാതി അയക്കാം.