നമ്മുടെ രാഷ്ട്രപിതാവ് ആരാണ്? മോദി, ഡല്‍ഹി...ബ്ബ..ബ്ബ; ഗുജറാത്തിലെ യുവാക്കളുടെ ഉത്തരം കേട്ട് ഞെട്ടി സോഷ്യല്‍മീഡിയ

ഗുജറാത്ത്, ഡല്‍ഹി എന്നിങ്ങനെ വിചിത്രമായ ഉത്തരങ്ങളും ചിലര്‍ നല്‍കിയിട്ടുണ്ട്

Update: 2024-07-12 06:16 GMT
Editor : Jaisy Thomas | By : Web Desk

ഗാന്ധിനഗര്‍: ഇന്ത്യയുടെ രാഷ്ട്രപിതാവ് ആരെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ബ്ബ..ബ്ബ.. വയ്ക്കുന്ന ഗുജറാത്തിലെ യുവാക്കളുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൃത്യമായ ഉത്തരമറിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ രാഷ്ടപ്രിതാവാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. ഗുജറാത്ത്, ഡല്‍ഹി എന്നിങ്ങനെ വിചിത്രമായ ഉത്തരങ്ങളും ചിലര്‍ നല്‍കിയിട്ടുണ്ട്.

യുവാക്കള്‍ക്കിടയില്‍ നടത്തിയ ഒരു വോക്സ് പോപ്പ് അഭിമുഖത്തിന്‍റെ വീഡിയോ അശോക കുമാര്‍ പാണ്ഡെ എന്ന ഉപയോക്താവാണ് വ്യാഴാഴ്ച എക്സില്‍ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.ചിലര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വരെ രാഷ്ട്രപിതാവാക്കിയിട്ടുണ്ട്. അംബേദ്ക്കര്‍ എന്നായിരുന്നു ഒരു യുവാവിന്‍റെ മറുപടി. ചിലര്‍ 'എനിക്കറിയില്ല, ഒരു ഐഡിയയുമില്ല' എന്നുപറഞ്ഞ് തങ്ങളുടെ അറിവില്ലായ്മ തുറന്നുപറയുകയും ചെയ്തു.

Advertising
Advertising

 “ഒന്നാമതായി, ഇംഗ്ലീഷ് സംസാരിച്ചുവെന്ന് കരുതി ഒരാള്‍ക്ക് അറിവുണ്ടാകണമെന്നില്ല. രണ്ടാമതായി, അവരുടെ സ്കൂളുകളില്‍ കൃത്യമായ പരിശോധന നടത്തണം'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News